നടി ഹണി റോസിനെ അധിക്ഷേപിച്ച കേസ്; ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം പരിഗണിക്കാമെന്ന് ഹൈക്കോടതി, ഉത്തരവ് മൂന്നരയ്ക്ക്

കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി. വാക്കാല്‍ പരാമര്‍ശമാണ് ഇതുസംബന്ധിച്ച് കോടതി നടത്തിയത്. ജാമ്യാപേക്ഷയില്‍ വൈകീട്ട് മൂന്നരയ്ക്ക് ഉത്തരവുണ്ടാകുമെന്നും വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യുമെന്നും കോടതി വ്യക്തമാക്കി. അതേസമയം പൊലീസ് കസ്റ്റഡി ആവശ്യമില്ലെന്നും കോടതിയില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമേ ബോബി ചെയ്‌തെന്നും വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി. വീഡിയോ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. ദ്വയാര്‍ഥം എല്ലാതെ എന്താണ് ഇതെന്ന് കോടതി ചോദിച്ചു. നടിയുടെ ഡീസന്‍സി ദൃശ്യത്തില്‍ പ്രകടമാണെന്നും കോടതി പറഞ്ഞു. അവര്‍ അപ്പോള്‍ പ്രതികരിക്കാത്തത് അതുകൊണ്ടാണ്. എന്തിനാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നും കോടതി ചോദിച്ചു. പ്രതി സ്ഥിരമായി ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നയാളെന്നും ബോബി ചെമ്മണ്ണൂരിനെതിരായ പൊലീസ് നടപടി സമൂഹത്തിന് പാഠമാകണമെന്നും സര്‍ക്കാര്‍ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്ന് കോടതി പറഞ്ഞു. ജാമ്യ ഹര്‍ജിയില്‍ ഉച്ചയ്ക്ക് 3.30ന് ഉത്തരവ് ഉണ്ടാകുമെന്നും കോടതി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page