മയക്കുമരുന്നു കേസില്‍ പ്രതിക്ക് ജാമ്യം നല്‍കാന്‍ അപൂര്‍വ്വ വിധിയുമായി കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി; ലഹരിക്കെതിരെ അഞ്ചു ദിവസം ബോര്‍ഡ് പിടിച്ചു പ്രധാന കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണം നടത്തണം, അതിന്റെ വീഡിയോ ചിത്രീകരിച്ച് കോടതിയില്‍ സമര്‍പ്പിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം

കാസര്‍കോട്: 3.06 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ യുവാവിനു ജാമ്യം നല്‍കുന്നതിനു കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജി സാനു എസ്. പണിക്കര്‍ അപൂര്‍വ്വ വിധി പ്രസ്താവിച്ചു. ”നിങ്ങള്‍ മദ്യവും ലഹരിയും വര്‍ജ്ജിക്കുക, ലഹരി വഴി നിനക്ക് നഷ്ടമാകുന്നത് നിന്നെയും നിന്റെ സുഹൃത്തുക്കളെയും കുടുംബത്തേയുമാണ്” എന്നു എഴുതിയ ബോര്‍ഡുമായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ വിവിധ സ്ഥലങ്ങളില്‍ ബോധവല്‍ക്കരണം നടത്തണമെന്നാണ് കോടതി വിധി. ബോധവല്‍ക്കരണ പരിപാടിയുടെ വീഡിയോ ചിത്രീകരിച്ച് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് പൊലീസിനോടും ജാമ്യാപേക്ഷയില്‍ വിധിപ്രസ്താവിച്ച കോടതി …

രണ്ടുകുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവതിയെ കത്തി കാട്ടി 17 കാരന്‍ ബലാത്സംഗം ചെയ്തു

മുംബൈ: യുവതിയെ കത്തി കാട്ടി 17 വയസുകാരന്‍ ബലാത്സംഗം ചെയ്തതായി പരാതി. മുംബൈയിലെ മാന്‍ഖുര്‍ദില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. സംഭവം നടക്കുന്ന സമയത്ത് ഇരയായ യുവതിയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടമ്മയായ യുവതി രണ്ട് കുട്ടികളുമായി വീടിന്റെ വാതിലിന് സമീപം ഇരിക്കുകയായിരുന്നു. യുവതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന പ്രതി വീട്ടിനുള്ളില്‍ കയറി കതക് അകത്തു നിന്ന് പൂട്ടുകയും കത്തി വീശുകയും ചെയ്തു. എതിര്‍ത്താല്‍ അവളെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് …

സ്‌കൂളില്‍ നിന്നു അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്നു പരാതി; ‘പ്രതി’ യെ കണ്ടെത്തിയപ്പോള്‍ പുറത്തു വന്നത് വിചിത്ര സംഭവം

കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്റെ വിളിപ്പാടകലെയുള്ള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്നു പരാതി. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തെക്കുറിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് വിചിത്ര സംഭവങ്ങള്‍.അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനായി ഒരു യുവാവ് സ്‌കൂളില്‍ എത്തിയതോടെയാണ് തട്ടിക്കൊണ്ടു പോകല്‍ പരാതിയുടെ തുടക്കം. യുവാവ് പറഞ്ഞ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ക്ലാസില്‍ നിന്നു പുറത്തേക്ക് കൂട്ടിക്കൊണ്ടു വന്നു. …

സാന്ത്വന പരിചരണം: മുനിസിപ്പാലിറ്റിയും ജന.ആശുപത്രിയും റാലിയും സംഗമവും നടത്തി

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെയും ജനറല്‍ ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ സാന്ത്വന പരിചരണ റാലിയും സ്‌നേഹ സംഗമവും നടത്തി. പരിപാടികള്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, കാസര്‍കോട് ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജമാല്‍ അഹമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, നഴ്‌സ് രമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചെറുവത്തൂര്‍ ടൗണിലേക്ക് പുറപ്പെട്ട ഗൃഹനാഥനെ കാണാതായി

കാസര്‍കോട്: ചെറുവത്തൂര്‍ ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പുറപ്പെട്ട ഗൃഹനാഥനെ കാണാതായതായി പരാതി. കൊടക്കാട്, ആനിക്കാടിയിലെ ദാമോദര (76)നെയാണ് കാണാതായത്. ഡിസംബര്‍ 12ന് വൈകുന്നേരമാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നു മകള്‍ ചീമേനി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി.

ഉറക്കമുണര്‍ന്ന് സ്വീകരണ മുറിയിലെ കസേരയിലിരുന്ന 73കാരന്‍ അതേ ഇരുപ്പില്‍ മരിച്ചു

കാസര്‍കോട്: ഉറക്കമെണീറ്റ് വീട്ടിലെ സ്വീകരണ മുറിയില്‍ വന്നിരുന്ന 73 കാരന്‍ അതേ ഇരുപ്പില്‍ ഇരുന്നു മരിച്ചു. കേളുഗുഡ്ഡെ ശാസ്ത്രാകൃപയിലെ ബാലകൃഷ്ണ (73)യാണ് മരിച്ചത്. വീട്ടുകാര്‍ ചായയുമായെത്തിയപ്പോള്‍ നിശ്ചലനായി ഇരുന്ന അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നു പറയുന്നു. സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: സുഗുണ. മക്കള്‍: പവന്‍ (ടൗണ്‍ ബാങ്ക്), പരേതയായ സ്വാതി.

കാണാതായ വയോധികന്‍ തേജസ്വിനി പുഴയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ചൊവ്വാഴ്ച വൈകുന്നേരം കാണാതായ വയോധികനെ തേജസ്വിനി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കടവ് സ്വദേശി മുഹമ്മദ് സാലി (72)യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ അരയാക്കടവ് പാലത്തിനു അടിഭാഗത്തായി പുഴയില്‍ കാണപ്പെട്ടത്. കുറച്ചു കാലമായി കയ്യൂരിലുള്ള മകളുടെ വീട്ടിലായിരുന്നു മുഹമ്മദ് സാലി താമസിച്ചിരുന്നതെന്നു പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം കയ്യൂര്‍ ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ചീമേനി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്.

20 കോടി ചിലവാക്കി 2006ല്‍ സ്ഥാപിച്ച ആനക്കല്‍ കുടിവെള്ള പദ്ധതിയില്‍ നിന്നു കുടിവെള്ളം കിട്ടുന്നില്ലെങ്കിലെന്ത്?; നിര്‍ധനര്‍ക്കു 55,000 രൂപയുടെ വരെ കുടിവെള്ള ബില്ല് ഒഴുകുന്നു

മഞ്ചേശ്വരം: 2024ല്‍ വൊര്‍ക്കാടി പഞ്ചായത്തിലെ എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളമെത്തിക്കുന്നതിനു സര്‍ക്കാര്‍ 2006ല്‍ ആവിഷ്‌കരിച്ച ആനക്കല്‍ കുടിവെള്ള പദ്ധതിയില്‍ നിന്നു ഗുണഭോക്താക്കള്‍ക്കു 2025ല്‍ കുടിവെള്ളത്തിനു പകരം വന്‍തുകയുടെ ബില്ലുകള്‍ ലഭിച്ചു തുടങ്ങിയെന്നു നാട്ടുകാര്‍ അറിയിച്ചു.വാട്ടര്‍ അതോറിറ്റിക്കാര്‍ പൈപ്പും ടാപ്പും സ്ഥാപിച്ച നിര്‍ധനയായ ഒരു വീട്ടമ്മയ്ക്ക് കിട്ടിയത് 55,000 രൂപയുടെ ബില്ലും തുടര്‍ന്നു കിടപ്പാടം ജപ്തി ചെയ്യുമെന്നു മുന്നറിയിച്ചു കൊണ്ടുള്ള നോട്ടീസുമാണെന്നു നാട്ടുകാര്‍ പരിതപിക്കുന്നു. കുടിവെള്ളത്തിനു പകരം പൈപ്പിലൂടെ കാറ്റു മാത്രം കിട്ടിയ മുന്‍ വൊര്‍ക്കാടി പഞ്ചായത്ത് …

‘കോടതിയോട് കളിക്കരുത്’, വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കുമെന്ന് കോടതിയുടെ ശാസനം; അസാധാരണ നടപടിയെടുക്കും മുമ്പ് ബോബി ചെമ്മണ്ണൂര്‍ ജയിലിന് പുറത്തിറങ്ങി, പുറത്തിറങ്ങാന്‍ വൈകിയതിനുള്ള വിശദീകരണം 12 മണിക്കകം നല്‍കണം

കൊച്ചി: ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടര്‍ന്ന ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.കോടതിയോടു കളിക്കാന്‍ നില്‍ക്കരുതെന്നും ജാമ്യം റദ്ദാക്കി വീണ്ടും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പു നല്‍കി. ഏതു സാഹചര്യത്തിലാണ് ഇന്നലെ ജയിലില്‍നിന്നു പുറത്തിറങ്ങാതിരുന്നത് എന്നതില്‍ ഉച്ചയ്ക്ക് 12ന് വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു.4.08ന് ഉത്തരവ് പുറത്തിറങ്ങി. 4.45ന് റിലീസിങ് ഓര്‍ഡറും നല്‍കി. എന്നിട്ടും എന്തുകൊണ്ടാണു ബോബി പുറത്തിറങ്ങാതിരുന്നത്? കോടതിയില്‍ ഇത്തരം നാടകം കളിക്കരുത്. ജാമ്യം നല്‍കാന്‍ മാത്രമല്ല അത് റദ്ദാക്കാനും എനിക്കറിയാം” ജസ്റ്റിസ് …

തലക്ലായിയിലെ എ. കുഞ്ഞമ്പു ആചാരി അന്തരിച്ചു

പരവനടുക്കം: തലക്ലായിയിലെ എ. കുഞ്ഞമ്പു ആചാരി(72) അന്തരിച്ചു. ഭാര്യ: എ ശാന്ത. മക്കള്‍: എ.മനീഷ്, മണികണ്ഠന്‍, സുമിത്ത്, സുചിത്ര. മരുമക്കള്‍: സീതാലക്ഷ്മി, സതീശന്‍ കുറ്റിക്കോല്‍. സഹോദരങ്ങള്‍: എ.കമലാക്ഷി, എ.വി.മോഹനന്‍, ഗംഗാധരന്‍, എ.വിശ്വനാഥന്‍, പരേതരായ ഗോപാലന്‍ ആചാരി, എ മാധവന്‍ ആചാരി, നാരായണന്‍ ആചാരി.

വൊര്‍ക്കാടിയില്‍ കഞ്ചാവ് വേട്ട; ഓട്ടോയില്‍ കടത്തിയ 1.16 കിലോ കഞ്ചാവുമായി 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 1.16 കിലോ കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍. ദക്ഷിണകന്നഡ മഞ്ഞനാടി, ഉറുമനെ, സെക്കന്റ് ക്രോസ് സിപി നഗറിലെ ജാഫര്‍ സിദ്ദിഖ് (23), ഉള്ളാള്‍, ദര്‍ഗയ്ക്കു സമീപത്തെ മുഹമ്മദ് സിറാജുദ്ദീന്‍ (25), ദക്ഷിണ കന്നഡ, ബങ്കര കസബ മസ്ജിദിനു സമീപത്തെ ഇസ്മയില്‍ മന്‍സിലിലെ മുഹമ്മദ് നിയാസ് (21) എന്നിവരെയാണ് എസ്.ഐ കെ.ആര്‍ ഉമേശും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം 4.15 മണിയോടെ വൊര്‍ക്കാടി, തിമ്മങ്കൂര്‍ എന്ന സ്ഥലത്തു വച്ചാണ് സംഘം പിടിയിലായത്. …

പെരിയ ഇരട്ടക്കൊല: സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചരണം; സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍ അടക്കം രണ്ടു പേര്‍ക്കെതിരെ കേസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കമന്റിനു താഴെ അശ്ലീല കമന്റിട്ട മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്

കാസര്‍കോട്: പെരിയ, കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി പ്രസ്താവനയ്ക്കു പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകളും കമന്റുകളും ഇട്ടുവെന്ന പരാതികളില്‍ ബേക്കല്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസുകളെടുത്തത്. കൊല്ലപ്പെട്ട ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍ നല്‍കിയ പരാതിയില്‍ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍, ഉദുമയിലെ അഖില്‍ പുലിക്കോടന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അപകീര്‍ത്തിയും മാനഹാനിയും വരുത്തുന്ന …

കട്ടിയിറക്കല്‍ | Kookkanam Rahman

ഈ ഒരു വാക്ക് കുഞ്ഞുന്നാളിലേ കേട്ടു തുടങ്ങിയതാണ്. പക്ഷെ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടില്ല. എന്റെ പ്രായക്കാരോട് ചോദിച്ചു. ആര്‍ക്കും വ്യക്തമായി അറിഞ്ഞുകൂടാ. ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു എന്ന് ഇന്ന് ജീവിക്കുന്നവരും തലമുറയും അറിഞ്ഞിരിക്കേണ്ടെ?അന്യംനിന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ചില കാര്യങ്ങള്‍ കിട്ടി.വിഷമേറ്റാല്‍ പ്രത്യേകിച്ചു പാമ്പുകടി ഏറ്റാല്‍ പഴയ കാലത്ത് വിഷവൈദ്യന്മാരാണ് ശുശ്രൂഷിക്കുക. വാഹന സൗകര്യമില്ലാത്ത കാലം. വിഷബാധയേറ്റാല്‍ വൈദ്യരുടെ താമസ സ്ഥലത്തേക്ക് ആളുകള്‍ ചെല്ലണം.വൈദ്യരോട് സംഭവം പറയണം. അദ്ദേഹത്തെ കൂട്ടി വിഷബാധ ഏറ്റ വ്യക്തിയെ കാണിക്കണം.ചികില്‍സ …

പൈവളിഗെയില്‍ നിറുത്തിയിട്ട ടിപ്പര്‍ ലോറിയില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ലോറിയില്‍ രക്തക്കറ, ഒടിഞ്ഞ വടി, ചെരുപ്പുകള്‍ റോഡരുകില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കായര്‍ക്കട്ടയില്‍ നിറുത്തിയിട്ട ടിപ്പര്‍ ലോറിയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗെ, ബായാര്‍പദവ്, കാംകോ കോമ്പൗണ്ടിനു സമീപത്തെ അബ്ദുള്ളയുടെ മകന്‍ മുഹമ്മദ് അഷീഫ് (29) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 3.20 ന് കായര്‍ക്കട്ടയിലാണ് ടിപ്പര്‍ ലോറിക്കകത്ത് മുഹമ്മദ് അഷീഫിനെ അവശനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ ഹൈവേ പട്രോളിംഗ് പൊലീസും നാട്ടുകാരും ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു …

അബ്ദുൽ റഹീമിന്റെ മോചനം ഇന്നറിയാം; റിയാദിലെ കോടതി കേസ് ഇന്ന് പരിഗണിക്കും, പ്രതീക്ഷയർപ്പിച്ചു ബന്ധുക്കൾ

സൗദി: ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ കേസ് റിയാദിലെ കോടതി ബുധനാഴ്ച പരിഗണിക്കും. ഇന്നു തന്നെ ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും. കഴിഞ്ഞ 5 തവണ മാറ്റി വെച്ച കേസ് ആണ് ഇന്ന് പരിഗണിക്കുന്നത്. ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം 10.30-നാണ് ഫറോക് സ്വദേശി അബ്ദുറഹീമിൻ്റെ കേസ് റിയാദിലെ ക്രിമിനൽ കോടതി വീണ്ടും പരിഗണിക്കുന്നത്.ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും. ജയിൽ മോചനവുമായി ബന്ധപ്പെട്ട …

മദ്യപിച്ച് എന്നും വഴക്ക്; സ്ഥിരം ശല്യക്കാരനായ മകനെ പിതാവ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി

ഇടുക്കി: ഇടുക്കിയില്‍ പിതാവും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ തലയ്ക്കടിയേറ്റ് മകന്‍ മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. പിതാവ് രവീന്ദ്രന്‍ നായരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അമിതമായി മദ്യപിച്ചു വീട്ടില്‍ എത്തിയ ഗംഗാധരന്‍ പിതാവ് രവീന്ദ്രനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ രവീന്ദ്രന്‍ വടി ഉപയോഗിച്ചു മകനെ മര്‍ദിച്ചു. ഇതോടെ ഇയാളുടെ തലയില്‍ മുറിവ് ഏല്‍ക്കുകയും ബോധരഹിതനായി വീഴുകയായിരുന്നു.തുടര്‍ന്ന് രവീന്ദ്രന്‍ സംഭവം അയല്‍വാസികളെ അറിയിച്ചു. ഉടന്‍ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

കാസർകോട് ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു; സംസ്കാരം ഇന്ന്

നീലേശ്വരം: ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് നീലേശ്വരം പേരോലിലെ കെ.കണ്ണൻ നായർ : (82) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേ ഹം ബുധനാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ നീലേശ്വരം ഏരിയാ കമ്മറ്റി ഓഫീ സിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെ പൊതുദർശനത്തിനു ശേഷം സംസ്കാരം നടക്കും. ഏറെ ക്കാലം സിപിഎം ജില്ലാ കമ്മിറ്റി അംഗം, മഞ്ചേശ്വരം ഏരിയ സെക്രട്ടറി, ചുമട്ടു തൊഴിലാളി യൂണിയൻ …

കണ്ണൂരിൽ മോർച്ചറിയിൽ പ്രവേശിപ്പിച്ച 67 വയസ്സുകാരന് ജീവൻ; മരണവാർത്ത പത്രത്തിൽ, പവിത്രന് ഇത് പുനർജന്മം, തുണയായത് ആശുപത്രി അറ്റൻഡറുടെ ജാഗ്രത

കണ്ണൂർ: മരിച്ചെന്ന് കരുതി മോർ‌ച്ചറിയിലേക്ക് മാറ്റിയ ആളിന് ജീവൻ. കണ്ണൂരിലെ തളാപ്പ് എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം. കൂത്തുപറമ്പ് പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രനാണ് (67) പുനർജന്മം ലഭിച്ചത്. ആശുപത്രി അറ്റൻഡറുടെ ജാഗ്രതയാണ് വയോധികന് തുണയായത്. ആശുപത്രിയിലെ മോർച്ചറിയിൽ വച്ച് അറ്റൻഡർ പവിത്രന് ജീവനുണ്ടെന്ന് മനസ്സിലാക്കുകയും വിവരം അധികൃതരെ അറിയിക്കുകയുമായിരുന്നു. മംഗളൂരു ദർളക്കട്ടയിലെ ആശുപത്രിയിൽ നിന്ന് മരിച്ചെന്ന് വിധിയെഴുതിയ പവിത്രനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് എകെജി സഹകരണ ആശുപത്രിയിൽ എത്തിച്ചത്. ഫ്രീസറിൽ …