‘കോടതിയോട് കളിക്കരുത്’, വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കുമെന്ന് കോടതിയുടെ ശാസനം; അസാധാരണ നടപടിയെടുക്കും മുമ്പ് ബോബി ചെമ്മണ്ണൂര്‍ ജയിലിന് പുറത്തിറങ്ങി, പുറത്തിറങ്ങാന്‍ വൈകിയതിനുള്ള വിശദീകരണം 12 മണിക്കകം നല്‍കണം

കൊച്ചി: ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടര്‍ന്ന ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
കോടതിയോടു കളിക്കാന്‍ നില്‍ക്കരുതെന്നും ജാമ്യം റദ്ദാക്കി വീണ്ടും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പു നല്‍കി. ഏതു സാഹചര്യത്തിലാണ് ഇന്നലെ ജയിലില്‍നിന്നു പുറത്തിറങ്ങാതിരുന്നത് എന്നതില്‍ ഉച്ചയ്ക്ക് 12ന് വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു.
4.08ന് ഉത്തരവ് പുറത്തിറങ്ങി. 4.45ന് റിലീസിങ് ഓര്‍ഡറും നല്‍കി. എന്നിട്ടും എന്തുകൊണ്ടാണു ബോബി പുറത്തിറങ്ങാതിരുന്നത്? കോടതിയില്‍ ഇത്തരം നാടകം കളിക്കരുത്. ജാമ്യം നല്‍കാന്‍ മാത്രമല്ല അത് റദ്ദാക്കാനും എനിക്കറിയാം” ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. റിമാന്‍ഡ് തടവുകാരുടെ കാര്യം നോക്കാന്‍ ഇവിടെ കോടതിയുണ്ട്. കുറെ മാധ്യമശ്രദ്ധ കിട്ടാനായി ഇത്തരം പരിപാടികള്‍ ചെയ്താല്‍ എന്താണു ചെയ്യേണ്ടത് എന്ന് കോടതിക്ക് അറിയാം. കോടതി ഉത്തരവ് ഇത്രയ്ക്കു ലഘുവായിട്ടാണോ എടുക്കുന്നത്?” കോടതി ആരാഞ്ഞു. ഇന്നലെ ജാമ്യം കിട്ടിയിട്ടും ബോബി ഇന്നു രാവിലെയാണു കാക്കനാട് ജില്ലാ ജയിലില്‍നിന്നു പുറത്തിറങ്ങിയത്. ഹൈക്കോടതി സ്വമേധയാ കേസ് വീണ്ടും പരിഗണിച്ച് വിമര്‍ശിച്ചതിനു തൊട്ടുപിന്നലെയാണ് അഭിഭാഷകരെത്തി ബോബിയെ അതിവേഗം പുറത്തിറക്കിയത്.
ഇന്നലെ പുറത്തിറങ്ങാതിരുന്നത് ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ ജയിലില്‍ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് പുറത്തിറങ്ങിയ ശേഷം ബോബിയുടെ പ്രതികരണം.
നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടരുന്നതില്‍ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളില്‍ ബോബി പുറത്തിറങ്ങാന്‍ തയ്യാറായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page