രണ്ടുകുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവതിയെ കത്തി കാട്ടി 17 കാരന്‍ ബലാത്സംഗം ചെയ്തു

മുംബൈ: യുവതിയെ കത്തി കാട്ടി 17 വയസുകാരന്‍ ബലാത്സംഗം ചെയ്തതായി പരാതി. മുംബൈയിലെ മാന്‍ഖുര്‍ദില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. സംഭവം നടക്കുന്ന സമയത്ത് ഇരയായ യുവതിയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടമ്മയായ യുവതി രണ്ട് കുട്ടികളുമായി വീടിന്റെ വാതിലിന് സമീപം ഇരിക്കുകയായിരുന്നു. യുവതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന പ്രതി വീട്ടിനുള്ളില്‍ കയറി കതക് അകത്തു നിന്ന് പൂട്ടുകയും കത്തി വീശുകയും ചെയ്തു. എതിര്‍ത്താല്‍ അവളെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ യുവതിയെ ബലമായി മര്‍ദിക്കുകയും വാതില്‍ പുറത്ത് നിന്ന് പൂട്ടി ബലാത്സംഗത്തിന് ഇരയാക്കി. യുവതിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മന്‍ഖുര്‍ദ് പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗത്തിന് കേസെടുത്തു. പ്രതിയെ കണ്ടെത്തുന്നതിനായി എട്ട് പൊലീസ് സംഘങ്ങളെ രൂപീകരിച്ചു. സംഭവശേഷം പ്രദേശവാസിയായ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലായിരുന്നു. രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത ആളാണോയെന്ന് സ്ഥിരീകരിക്കാന്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രായ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും. പ്രായ പൂര്‍ത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page