കാസര്‍കോട്: ചെറുവത്തൂര്‍ ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പുറപ്പെട്ട ഗൃഹനാഥനെ കാണാതായതായി പരാതി. കൊടക്കാട്, ആനിക്കാടിയിലെ ദാമോദര (76)നെയാണ് കാണാതായത്. ഡിസംബര്‍ 12ന് വൈകുന്നേരമാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നു മകള്‍ ചീമേനി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി.
