കാണാതായ വയോധികന്‍ തേജസ്വിനി പുഴയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ചൊവ്വാഴ്ച വൈകുന്നേരം കാണാതായ വയോധികനെ തേജസ്വിനി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കടവ് സ്വദേശി മുഹമ്മദ് സാലി (72)യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ അരയാക്കടവ് പാലത്തിനു അടിഭാഗത്തായി പുഴയില്‍ കാണപ്പെട്ടത്. കുറച്ചു കാലമായി കയ്യൂരിലുള്ള മകളുടെ വീട്ടിലായിരുന്നു മുഹമ്മദ് സാലി താമസിച്ചിരുന്നതെന്നു പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം കയ്യൂര്‍ ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ചീമേനി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page