വൊര്‍ക്കാടിയില്‍ കഞ്ചാവ് വേട്ട; ഓട്ടോയില്‍ കടത്തിയ 1.16 കിലോ കഞ്ചാവുമായി 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 1.16 കിലോ കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍. ദക്ഷിണകന്നഡ മഞ്ഞനാടി, ഉറുമനെ, സെക്കന്റ് ക്രോസ് സിപി നഗറിലെ ജാഫര്‍ സിദ്ദിഖ് (23), ഉള്ളാള്‍, ദര്‍ഗയ്ക്കു സമീപത്തെ മുഹമ്മദ് സിറാജുദ്ദീന്‍ (25), ദക്ഷിണ കന്നഡ, ബങ്കര കസബ മസ്ജിദിനു സമീപത്തെ ഇസ്മയില്‍ മന്‍സിലിലെ മുഹമ്മദ് നിയാസ് (21) എന്നിവരെയാണ് എസ്.ഐ കെ.ആര്‍ ഉമേശും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം 4.15 മണിയോടെ വൊര്‍ക്കാടി, തിമ്മങ്കൂര്‍ എന്ന സ്ഥലത്തു വച്ചാണ് സംഘം പിടിയിലായത്. വിവിധ സ്ഥലങ്ങളില്‍ ചില്ലറ വില്‍പ്പന നടത്താനാണ് ഇവര്‍ കഞ്ചാവ് കടത്തിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page