സ്വര്‍ണ മാല കവര്‍ന്ന കേസിലെ പ്രതി മോഷ്ടിച്ച ബൈക്കുമായി മംഗളുരുവില്‍ പിടിയില്‍; അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി അന്തര്‍ സംസ്ഥാന മോഷ്ടാവ്
മംഗളൂരു: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ മലയാളി മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. തിരുവനന്തപുരം സ്വദേശി ആദിത് ഗോപന്‍ എന്ന മുത്തു കൃഷ്ണ(32)നാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം കദ്രി ജോഗി മഠത്തിന് സമീപം വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. സൂറത്ത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ പോകുമ്പോഴാണ് യുവാവ് പിടിയിലായത്. സംശയം തോന്നിയ പൊലീസ് യുവാവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്. നവംബര്‍ 21 ന് കദ്രി ബട്ടഗുഡ്ഡെയില്‍ ഒരു സ്ത്രീയില്‍ നിന്ന് 1.5 …