കടന്നൽ കുത്തേറ്റ് നെല്ലിക്കാതുരുത്തി കഴകം കൂട്ട്വായി മരിച്ചു

കാസർകോട് : കടന്നൽ കുത്തേറ്റ് നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ കൂട്ട്വായി മരിച്ചു. കുറ്റി വയലിലെ കണ്ടോത്തുംപുറത്ത് കെ പി കുമാരൻ(55) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ഷേത്രത്തിന്റെ പാട്ടു ഉത്സവത്തിന്റെ ഭാഗമായി വീടുകളിൽ സന്ദർശനം നടത്തി കുറ്റിവയലിലെ തറവാട്ടിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് കടന്നൽകൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. കുത്തേറ്റ കുമാരൻ ഓടി തറവാട്ടിലെ ശുചി മുറിയിൽ കയറിയെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ വടക്കേ ആലിൻ കീഴിൽ തെക്കരുടെ കൂട്ട്വായിക്കാരനായിരുന്നു. രജനി മയിച്ച ആണ് ഭാര്യ. മക്കൾ: ജിഷ്ണു, വിഷ്ണു. സഹോദരങ്ങൾ: കൃഷ്ണൻ, നാരായണി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page