ഡിസംബർ 15 വരെ വിമാനങ്ങൾ താഴ്ന്നു പറക്കും: ഭയപ്പെടേണ്ടതില്ലെന്ന് കാസർകോട് ജില്ലാ കളക്ടർ, കാരണം ഇതാണ്

കാസർകോട്: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയുടെ ഭാഗമായി ഡിസംബർ 12 മുതൽ 15 വരെ വിമാനങ്ങൾ താഴ്ന്ന് പറക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും കർണാടക സംസ്ഥാനത്തെ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, മടിക്കേരി എന്നിവിടങ്ങളിലും ആണ് വിമാനം താഴ്ന്നു പറക്കുക. ഭൂമിയുടെ അടിത്തട്ടിലുള്ള ധാതുനിക്ഷേപം കണ്ടെത്തുന്നതിനുള്ള വിമാന സർവ്വേയുടെ ഭാഗമായാണ് ഇത്. വിമാനങ്ങൾ താഴ്ന്ന് പറക്കുന്നത് കണ്ട് പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page