വേവലാതി വേണ്ട, എസ്‌ഐആര്‍ എന്യുമറേഷന്‍ ഫോം 11 വരെ സമര്‍പ്പിക്കാം; വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് കളക്ടര്‍

കാസര്‍കോട്: എസ്‌ഐആര്‍ എന്യുമറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കാന്‍ ബാക്കിയുള്ളവര്‍ക്ക് ഡിസംബര്‍ 11 വരെ സമയമുണ്ടെന്ന് കാസര്‍കോട് ജില്ലാകളക്ടര്‍ കെ ഇമ്പശേഖരന്‍ അറിയിച്ചു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ജില്ലയില്‍ 98.58 ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ബിഎല്‍ഒമാര്‍ മൂന്നു പ്രാവശ്യത്തിലധികവും വീടുകളില്‍ ചെന്ന് കാണാത്ത ആളുകളെയാണ് അണ്‍ കലക്ടബിളായി മാര്‍ക്ക് ചെയ്തത്. ഒരുശതമാനത്തിലേറെ പേര്‍ ഫോം സമര്‍പ്പിച്ചിട്ടില്ല. അവര്‍ ഇനി ബിഎല്‍ഒമാരെ കാണേണ്ടതില്ല. അവര്‍ വേവലാതിപ്പെടേണ്ടെന്നും അടുത്ത വ്യാഴാഴ്ചക്കകം ഫോം പൂരിപ്പിച്ച് പഞ്ചായത്തില്‍ സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐആര്‍ സംബന്ധിച്ച് ഇപ്പോള്‍ ചിലര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page