സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ ജെറിൻ പിടിയിൽ

കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ പിടിയിൽ. വേളൂർ പതിനഞ്ചിൽകടവ് സ്വദേശി ജെറിൻ (39) ആണ് അറസ്റ്റിലായത്. ‘വോയിസ് ഓഫ് മലയാളി’ എന്ന സമൂഹമാധ്യമ പേജിന്റെ ഉടമയാണ് ഇയാൾ. നവംബർ 30ന് അതിജീവതയെക്കുറിച്ച് ലൈംഗിക പരാമർശം നടത്തി ജെറിൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇക്കാര്യം വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിൽ ലഭിച്ചിരുന്നു. ഈ അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക്ക്‌ വിഡിയോ ലിങ്കിന്റെ യുആർഎൽ പരിശോധിച്ച് കേസ് പൊലീസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതി കോട്ടയം സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ കേസ് കോട്ടയം സൈബർ പൊലീസിനു കൈമാറുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page