സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ചു; ഒരു തീർത്ഥാടകനും 4 വിദ്യാർത്ഥികൾക്കും പരിക്ക്

കോട്ടയം: പൊൻകുന്നത്ത് സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ പാലാ – പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം. ശബരിമല തീർത്ഥാടകരുടെ ബസ് സ്കൂൾ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. 4 കുട്ടികളും ആയയും മാത്രമാണ് സ്കൂൾ ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കുട്ടികൾക്ക് നിസ്സാര പരിക്കേറ്റു. തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ചു വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page