കാറില്‍ മയക്കുമരുന്ന് കടത്ത്; യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍

കണ്ണൂര്‍: ന്യൂ മാഹി ചെക്‌പോസ്റ്റില്‍ നടന്ന വാഹന പരിശോധന നടത്തവേ ബലേനോ കാറില്‍ നിന്നും 4 ഗ്രാം മെത്താംഫിറ്റമിനും 5 ഗ്രാം കഞ്ചാവും പിടികൂടി. യുവതിയും ആണ്‍സുഹൃത്തും അറസ്റ്റിലായി. കണ്ണൂര്‍ ശിവപുരം സ്വദേശിനിആമിനാസ് വീട്ടില്‍ ഫാത്തിമ(36), കോഴിക്കോട് നൊച്ചാട് ചാലിക്കര സ്വദേശി പൂതൂര്‍ വീട്ടില്‍ മുഹമ്മദ് റിന്‍ഷാദ്(26) എന്നിവരാണ് പിടിയിലായത്. കിസ്മസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തലശ്ശേരി എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും ന്യൂ മാഹി ചെക്‌പോസ്റ്റ് പാര്‍ട്ടിയും സംയുക്തമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുബിന്‍രാജിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ ഓടിച്ചു വന്നിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തു. ജില്ലക്കകത്തും പുറത്തുമായി മയക്കുമരുന്ന് കടത്തുന്നതില്‍ പ്രധാന കണ്ണികളായായിരുന്നു ഇവരെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page