തിരുവനന്തപുരത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍; ഇന്‍സ്റ്റഗ്രാമില്‍ പരിചയമുള്ള സുഹൃത്തിനെ തെരയുന്നു

തിരുവനന്തപുരം: കഠിനംകുളത്ത് കഴുത്തില്‍ കുത്തേറ്റ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിര (30) ആണ് മരിച്ചത്. രാവിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. യുവതി കുട്ടികളെ രാവിലെ സ്‌കൂളില്‍ വിട്ടിരുന്നു. ആതിരയുടെ സ്‌കൂട്ടറും കാണാനില്ല.യുവതിയുമായി ഇന്‍സ്റ്റഗ്രാമില്‍ പരിചയമുള്ള എറണാകുളം സ്വദേശിയായ ഒരു യുവാവ് രണ്ടുദിവസം മുമ്പ് വീട്ടില്‍ വന്നിരുന്നു. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. മതില്‍ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് …

ബ്ലാസ്റ്റേഴ്‌സ് ദുബായ് ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു

ദുബായ്: ദുബായിലെ മികച്ച ക്രിക്കറ്റ് ടീമുകളില്‍ ഒന്നായ കാസര്‍കോട് ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു. പ്രമുഖ ഡോക്യുമെന്റ് ക്ലിയറിങ് കമ്പനിയായ അല്‍ ജബീന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബായിലെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അബ്ദുള്ള അല്‍ ഹുസൈനി ബ്ലാസ്റ്റര്‍സിന്റെ ക്യാപ്റ്റന്‍ അര്‍ഷാദ് ഉദുമക്ക് നല്‍കി പ്രകാശനം നിവഹിച്ചു. ചടങ്ങില്‍ മുഹമ്മദ് ഇബ്രാഹിം, കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ഷാഹുല്‍ ഹമീദ് തങ്ങള്‍, ടീമിനെ പ്രധിനിധീകരിച്ച് നസീര്‍ പടപ്പ്, ബദ്‌റുദ്ദീന്‍ മാളിക സംബന്ധിച്ചു.

കാര്‍ ഇടിച്ചതിന് ശേഷം നിര്‍ത്താതെ പോയി; ഇടിച്ച വാഹനത്തെ തേടിപ്പിടിച്ച് പ്രതികാരം ചെയ്ത് നായ, ഞെട്ടി ഉടമ

ഭോപ്പാല്‍: മനുഷ്യനുമായി വളരെ പെട്ടെന്ന് ഇണങ്ങുന്ന മൃഗമാണ് നായ. വളരെ ബുദ്ധിയുള്ള ഒരു മൃഗം കൂടിയാണ്. അപകട ഘട്ടങ്ങളില്‍ മനുഷ്യരെ നായ രക്ഷപ്പെടുത്തിയ പല സംഭവങ്ങളും കേള്‍ക്കാറുണ്ട്.നിരവധി നായകളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്അത്തരത്തില്‍ ഒരു നായയുടെ പ്രതികാര വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്നെ ഉപദ്രവിച്ചവരെ ഓര്‍ത്ത് വച്ച് പ്രതികാരം ചെയ്യുന്ന ഒരുനായയാണ് വീഡിയോയില്‍ ഉള്ളത്മദ്ധ്യപ്രദേശിലെ സാഗറിലാണ് സംഭവം നടന്നത്. തിരുപ്പതിപുരം കോളനിയിലെ താമസക്കാരനായ പ്രഹ്ലാദ് സിംഗ് ഘോഷിയ്ക്കാണ് നായയില്‍ നിന്ന് ദുരനുഭവം …

സമൂഹമാധ്യമത്തിലൂടെ പരിചയം, പിന്നെ വീട്ടില്‍ സ്ഥിര സന്ദര്‍ശകന്‍, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണി, സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. തിരൂര്‍ വെട്ടം സ്വദേശി നിഖിലാണ് പോക്സോ പ്രകാരം(25) അറസ്റ്റിലായത്. മലപ്പുറം തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി. പേടി കാരണം ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വീട്ടുകാര്‍ ഇക്കാര്യം അറിഞ്ഞത്. തുടര്‍ന്ന് അദ്ധ്യാപകര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഫേസ് ബുക്കിലൂടെയാണ് നിഖിലിനെ പരിചയപ്പെട്ടതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. പിന്നീട് …

റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം; കയ്യൂര്‍ സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍, പ്രതികള്‍ക്ക് മയക്കുമരുന്ന് കടത്ത് ബന്ധവും

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ നിരവധി മോഷണ, മയക്കുമരുന്ന് കേസുകളിലെ രണ്ടു പ്രതികള്‍ അറസ്റ്റില്‍. കാസര്‍കോട് ചീമേനി സ്വദേശി എം അഖില്‍(24), വളപട്ടണം അഴീക്കല്‍ ചാലില്‍ സ്വദേശി പിവി അനസ്(24) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എസ്.ഐ പിപി ഷമീലും, ക്രൈം സ്‌ക്വാഡ് അംഗങ്ങളും പ്രതിയെ പിടികൂടാന്‍ എത്തിയ സംഘത്തിലുണ്ടായിരുന്നു. ഇടുക്കി തടിയമ്പാട് സ്വദേശി പള്ളിവയലില്‍ അഫ്‌സല്‍ റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷണം പോയത്. …

ഛത്തീസ്ഗഡ് ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ തലയ്ക്ക് ഒരു കോടി വിലയിട്ട നേതാവും?

ഭുവനേശ്വര്‍: ഒഡീഷ -ഛത്തിസ്ഗഡ് അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് 14 മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഛത്തിസ്ഗഡിലെ ഗരിയാബന്ധ് ജില്ലയില്‍, കുലാരിഘട്ട് റിസര്‍വ് വനത്തിനുള്ളിലായിരുന്നു ഏറ്റുമുട്ടല്‍. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റ് കമാന്‍ഡര്‍ ജയ് റാം (ചല്‍പതി) മരിച്ചവരില്‍ ഉള്‍പ്പെടുന്നതായാണ് സൂചന. ഇവിടെ സിആര്‍പിഎഫ് നടപടി തുടരുകയാണ്. മാവോയിസ്റ്റുകളുടെ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാന സേനകളും നടപടിയില്‍ പങ്കെടുക്കുന്നു. അതിര്‍ത്തി മേഖലകളിലൂടെയുള്ള മാവോയിസ്റ്റ് നീക്കം …

മാതാവും മകനും അടച്ചിട്ട വീട്ടില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: മാലൂര്‍ നിട്ടാറമ്പില്‍ മാതാവിനെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിട്ടാറമ്പിലെ നിര്‍മല പറമ്പാന്‍(62), മകന്‍ സുമേഷ് (38) എന്നിവരാണു മരിച്ചത്. മാതാവിനെ കൊലപ്പെടുത്തി മകന്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇവരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈമാസം 19 മുതല്‍ അടച്ചിട്ട വീടിന് മുന്നില്‍ ലൈറ്റ് കത്തുന്നുണ്ടായിരുന്നു. സംശയം തോന്നിയ ആശാവര്‍ക്കറും പഞ്ചായത്തംഗവും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മാലൂര്‍ പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് മകന്‍ തൂങ്ങിയ നിലയിലും മാതാവ്നിര്‍മ്മലയെ കിടക്കയില്‍ …

നുള്ളിപ്പാടിയില്‍ ദേശീയപാത നിര്‍മ്മാണം പുനഃരാരംഭിച്ചു; ആക്ഷന്‍ കമ്മിറ്റി തടഞ്ഞു, പൊലീസെത്തി ഒരു ആഴ്ച കൂടി സാവകാശം നല്‍കി

കാസര്‍കോട്: നുള്ളിപ്പാടിയില്‍ ദേശീയ പാത നിര്‍മ്മാണം പുനഃരാരംഭിച്ചത് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. വിവരമറിഞ്ഞ് കാസര്‍കോട് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. അടിപ്പാത വേണമെന്ന ആവശ്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനത്തിലെത്തണമെന്നും ഇല്ലാത്ത പക്ഷം നിര്‍മ്മാണ പ്രവൃത്തികളുമായി കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് മുന്നോട്ടു പോകാമെന്നും ഡിവൈ.എസ്.പി നിര്‍ദ്ദേശിച്ചു.നുള്ളിപ്പാടിയില്‍ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷം മുമ്പ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഒരു വര്‍ഷമായി നുള്ളിപ്പാടിയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ …

12 ദിവസം മുന്‍പ് കാണാതായി; തിരഞ്ഞ് കണ്ടെത്തിയത് വിവസ്ത്രമായ മൃതദേഹം; കൂട്ടബലാല്‍സംഗം നടന്നതായി സംശയം

കൊല്‍ക്കത്ത: ബസന്തിയില്‍ 12 ദിവസം മുമ്പ് കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം.ഇതോടെയാണ് കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായോ എന്ന സംശയമുയര്‍ന്നത്.ജനുവരി ഒന്‍പതിനാണ് പെണ്‍കുട്ടിയെ കാണാതായത്. വീടിനടുത്തുള്ള ചില ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയതായി പറയുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. രണ്ടുദിവസം പെണ്‍കുട്ടിയെ തെരഞ്ഞെങ്കിലും വീട്ടുകാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച വീടിനടുത്തുള്ള പാടത്ത് …

ബായാര്‍പദവിലെ മുഹമ്മദ് ആസിഫിന്റെ ദുരൂഹമരണം: പൊലീസ് സര്‍ജന്റെ സന്ദര്‍ശനം നാളെത്തേക്ക് മാറ്റി, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള മൊഴിയെടുക്കല്‍ തുടരുന്നു, ലോറിക്ക് പൊലീസ് കാവല്‍ തുടരുന്നു

കാസര്‍കോട്: മഞ്ചേശ്വരം, ബായാര്‍പദവിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ മുഹമ്മദ് ആസിഫിന്റെ ദുരൂഹമരണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ശ്രീകാന്ത് ബുധനാഴ്ച കായര്‍ക്കട്ടയില്‍ എത്തും. ചൊവ്വാഴ്ച എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.ഡോ. ശ്രീകാന്താണ് മുഹമ്മദ് ആസിഫിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇടുപ്പെല്ല് തകര്‍ന്നുണ്ടായ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. ഇടുപ്പെല്ല് പൊട്ടണമെങ്കില്‍ വീഴ്ച സംഭവിക്കണം. അല്ലെങ്കില്‍ സംഘം ചേര്‍ന്നുള്ള മര്‍ദ്ദനമോ ഉണ്ടാകണം-ഇതാണ് പൊലീസ് സര്‍ജന്‍ നല്‍കിയ പ്രാഥമിക മൊഴി. ഇക്കാര്യത്തില്‍ …

ഇന്ന് ജില്ലയിലെ ആറ് സ്ഥലങ്ങളില്‍ ഒരേസമയം സൈറണ്‍ മുഴങ്ങും; ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍

കാസര്‍കോട്: കവചം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ ആറ് ഇടങ്ങളിലെ സൈറണുകള്‍ ഒരേസമയം മുഴങ്ങും. മുഴക്കം കേട്ടാല്‍ പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ല. സൈറണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സിസ്റ്റത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിനായാണ് സൈറണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ജില്ലയില്‍ ജി.എസ്.ബി.എസ് കുമ്പള, ജി.എഫ്.യു.പി.എസ് അട്ക്കത്ത് ബയല്‍, ജി.വി.എച്ച്.എസ്.എസ് ചെറുവത്തൂര്‍, സൈക്ലോണ്‍ ഷെല്‍ട്ടര്‍, കുഡ്‌ലു, സൈക്ലോണ്‍ ഷെല്‍ട്ടര്‍, പുല്ലൂര്‍, വെള്ളരിക്കുണ്ട് താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് സൈറണ്‍ മുഴങ്ങുക.ദുരന്തസാധ്യത …

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. കഴിഞ്ഞയാഴ്ച നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടനെതിരെ പോക്‌സോ കേസ് ചുമത്തിയത്. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് കസബ പൊലീസ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു മാതാവ് നല്‍കിയ പരാതി. ജില്ലാ …

വിഷപ്പുല്ല് തിന്നു നാലു പശുക്കള്‍ ചത്തു; ജാഗ്രതയ്ക്ക് നിര്‍ദ്ദേശം

തൃശൂര്‍: വിഷപ്പുല്ല് തിന്നു നാലു പശുക്കള്‍ ചത്തു. തൃശൂര്‍, വെളപ്പായ, ചൈനാബസാറിലെ ക്ഷീരകര്‍ഷകന്‍ രവിയുടെ പശുക്കളാണ് ചത്തത്. ചൊവ്വാഴ്ച രാവിലെയാണ് പശുക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്. വിഷപ്പുല്ല് തിന്നതാണ് മരണകാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. വേനല്‍ പച്ചയിനത്തില്‍പ്പെട്ട പുല്ലാണ് പശുക്കളുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയത്.ഇത്തരം പുല്ലുകള്‍ പശുക്കള്‍ തിന്നാതിരിക്കുന്നതിനു ക്ഷീര കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

വേനല്‍ കടുക്കും മുമ്പെ ബള്ളൂരില്‍ കുടിവെള്ളക്ഷാമം; വൈദ്യുതി തടസ്സവും വന്യമൃഗശല്യവും അതിദുസ്സഹം: കര്‍ഷക തൊഴിലാളി യൂണിയന്‍

മുള്ളേരിയ: വേനല്‍ ശക്തമാകാനിരിക്കെ മലയോരപ്രദേശമായ ബെള്ളൂരില്‍ കുടിജലക്ഷാമം രൂക്ഷമാവുന്നു. പഞ്ചായത്ത് മൂന്നാം വാര്‍ഡായ കൊളത്തിലപ്പാറയിലാണ് കുടിവെള്ള ക്ഷാമം അതീവ രൂക്ഷമായിക്കൊണ്ടിരിക്കുന്നതെന്നു പഞ്ചായത്തിലെ എസ്.ടി കോളനികള്‍ നേരിട്ടു സന്ദര്‍ശിച്ച കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രതിനിധി സംഘം പഞ്ചായത്തു സെക്രട്ടറിയെ അറിയിച്ചു.പഞ്ചായത്തില്‍ വോള്‍ട്ടേജ് ക്ഷാമവും വന്യമൃഗശല്യവും അസഹനീയമായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രതിസന്ധികള്‍ക്കിടയിലും കൃഷി ചെയ്തു വിളവെടുപ്പിനു പാകമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക വിളകള്‍ കാട്ടുപോത്തും കാട്ടുപന്നികളുമുള്‍പ്പെടെയുള്ള വന്യജീവികള്‍ മൂടോടെ കടിച്ചെടുത്തു തിന്നുകയാണെന്ന് സംഘം പരാതിപ്പെട്ടു. കുടിവെള്ളവും വൈദ്യുതിയും തടസ്സമില്ലാത്ത തരത്തില്‍ ലഭ്യമാക്കാനും …

കൊളത്തൂരില്‍ കാട്ടിനുള്ളില്‍ കോഴി അങ്കം; രണ്ടു അങ്കവാലന്മാരുമായി 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാട്ടിനുള്ളിലെ തുറസായ സ്ഥലത്ത് കോഴിയങ്കം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. രണ്ടു അങ്കക്കോഴികളെയും 910 രൂപയും പിടികൂടി. കൊളത്തൂര്‍, കുളിയന്മരം എന്ന സ്ഥലത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് സംഘം പിടിയിലായത്. രഹസ്യ വിവരം ലഭിച്ച ബേഡകം പൊലീസ് അങ്കസ്ഥലം വളഞ്ഞാണ് അമ്പലത്തറ, കുമ്പള, ബൈരക്കോട്ടെ ബി. അജിത്ത് (32), കുമ്പള, കണ്ണോത്ത് കക്കാട്ട് ഹൗസിലെ കെ. ബജിഷ് (36), പെരിയ ചെറക്കാല്‍ ഹൗസിലെ എം. രഞ്ജിത്ത് (25) എന്നിവരെ അറസ്റ്റു ചെയ്തത്. ഏതാനും പേര്‍ പൊലീസിനെ കണ്ട് …

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; മലപ്പുറം സ്വദേശികളുടെ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദ് ആണ് മരിച്ചത്.ദോഹയില്‍ നിന്ന് മാതാവിനൊപ്പം കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദാരുണ സംഭവം. വിമാനത്തിന് അകത്ത് വച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായി. കുഞ്ഞിനെ അങ്കമാലി എല്‍എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാസം തികയാതെയാണ് കുട്ടി ജനിച്ചത്. ജനനസമയത്ത് തന്നെ കുഞ്ഞിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ ചികിത്സയ്ക്കായി കേരളത്തിലേക്ക് എത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്. കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടും …

മണ്ടൂരില്‍ പ്രഭാത സവാരിക്കിടെ ഗൃഹനാഥന്‍ വാഹനം തട്ടി മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി

കണ്ണൂര്‍: ചെറുതാഴം മണ്ടൂരില്‍ പ്രഭാത സവാരിക്കിടെ ഗൃഹനാഥന്‍ വാഹനം തട്ടി മരിച്ചു. അവിഞ്ഞിയിലെ കല്ലേന്‍ രാമചന്ദ്രന്‍ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മണ്ടൂര്‍ ജുമാമസ്ജിദിനു സമീപം ബക്കാല ഷോപ്പിനടുത്താണ് സംഭവം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇടിച്ചിട്ട വാഹനം ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. അവിഞ്ഞിയിലെ കല്ലേന്‍ ഗോപാലന്റെയും പരേതനായ കല്ലേന്‍ വേണുവിന്റെയും സഹോദരനാണ് രാമചന്ദ്രന്‍. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

കുമ്പളയില്‍ ക്ഷേത്ര ഉത്സവത്തിനിടയില്‍ പഞ്ചായത്ത് മെമ്പറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; ദിവസങ്ങള്‍ക്കു മുമ്പ് ജയിലില്‍ നിന്നു ഇറങ്ങിയ എന്‍മകജെ സ്വദേശി ഉമ്മര്‍ ഫാറൂഖ് വലയില്‍

കാസര്‍കോട്: കുമ്പള ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിനിടയില്‍ പഞ്ചായത്ത് അംഗത്തിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് വലയില്‍. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോഷ്ടാവിനെ പൊലീസ് വലയിലാക്കിയത്. എന്‍മകജെ, പെര്‍ള, വാണിനഗര്‍ സ്വദേശി ഉമ്മര്‍ എന്ന ഉമ്മര്‍ ഫാറൂഖി(59)നെയാണ് കുമ്പള പൊലീസ് വലയിലാക്കിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.കഴിഞ്ഞ ദിവസം രാത്രിയിലാണ് പഞ്ചായത്ത് അംഗം വിദ്യാപൈയുടെ 16,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ക്ഷേത്രത്തിനകത്തു നിന്നു മോഷണം …