കുമ്പളയില്‍ ക്ഷേത്ര ഉത്സവത്തിനിടയില്‍ പഞ്ചായത്ത് മെമ്പറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; ദിവസങ്ങള്‍ക്കു മുമ്പ് ജയിലില്‍ നിന്നു ഇറങ്ങിയ എന്‍മകജെ സ്വദേശി ഉമ്മര്‍ ഫാറൂഖ് വലയില്‍

കാസര്‍കോട്: കുമ്പള ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിനിടയില്‍ പഞ്ചായത്ത് അംഗത്തിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് വലയില്‍. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോഷ്ടാവിനെ പൊലീസ് വലയിലാക്കിയത്. എന്‍മകജെ, പെര്‍ള, വാണിനഗര്‍ സ്വദേശി ഉമ്മര്‍ എന്ന ഉമ്മര്‍ ഫാറൂഖി(59)നെയാണ് കുമ്പള പൊലീസ് വലയിലാക്കിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് പഞ്ചായത്ത് അംഗം വിദ്യാപൈയുടെ 16,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ക്ഷേത്രത്തിനകത്തു നിന്നു മോഷണം പോയത്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഫാറൂഖ് സ്ഥലത്തേക്ക് വരുന്നതും ഫോണുമായി സ്ഥലം വിടുന്നതും ക്യാമറയിലെ ദൃശ്യങ്ങളില്‍ വ്യക്തമാണെന്നു പൊലീസ് പറഞ്ഞു.
മഞ്ചേശ്വരം, ബദിയഡുക്ക പൊലീസ് സ്റ്റേഷനുകളില്‍ സമാനരീതിയിലുള്ള കേസുകളില്‍ പ്രതിയായ ഫാറൂഖ് അടുത്തിടെയാണ് ജയിലില്‍ നിന്നിറങ്ങിയത്. ജനത്തിരക്കേറിയ കുമ്പള ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവസ്ഥലത്ത് ഉമ്മര്‍ വരാന്‍ സാധ്യതയുണ്ടെന്നും മോഷണം ശ്രദ്ധിക്കണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള അറിയിപ്പ് പൊലീസ് പുറത്തു വിട്ടിരുന്നു. ഫോട്ടോ സഹിതമാണ് അറിയിപ്പ് ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page