കണ്ണൂര്‍: ചെറുതാഴം മണ്ടൂരില്‍ പ്രഭാത സവാരിക്കിടെ ഗൃഹനാഥന്‍ വാഹനം തട്ടി മരിച്ചു. അവിഞ്ഞിയിലെ കല്ലേന്‍ രാമചന്ദ്രന്‍ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മണ്ടൂര്‍ ജുമാമസ്ജിദിനു സമീപം ബക്കാല ഷോപ്പിനടുത്താണ് സംഭവം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇടിച്ചിട്ട വാഹനം ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. അവിഞ്ഞിയിലെ കല്ലേന്‍ ഗോപാലന്റെയും പരേതനായ കല്ലേന്‍ വേണുവിന്റെയും സഹോദരനാണ് രാമചന്ദ്രന്‍. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
