തിരുവനന്തപുരത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍; ഇന്‍സ്റ്റഗ്രാമില്‍ പരിചയമുള്ള സുഹൃത്തിനെ തെരയുന്നു

തിരുവനന്തപുരം: കഠിനംകുളത്ത് കഴുത്തില്‍ കുത്തേറ്റ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിര (30) ആണ് മരിച്ചത്. രാവിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. യുവതി കുട്ടികളെ രാവിലെ സ്‌കൂളില്‍ വിട്ടിരുന്നു. ആതിരയുടെ സ്‌കൂട്ടറും കാണാനില്ല.
യുവതിയുമായി ഇന്‍സ്റ്റഗ്രാമില്‍ പരിചയമുള്ള എറണാകുളം സ്വദേശിയായ ഒരു യുവാവ് രണ്ടുദിവസം മുമ്പ് വീട്ടില്‍ വന്നിരുന്നു. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. മതില്‍ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് നിഗമനം.ഇയാളെ പൊലീസ് അന്വേഷിച്ചു വരുന്നതായാണ് സൂചന. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page