കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.
മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദ് ആണ് മരിച്ചത്.
ദോഹയില്‍ നിന്ന് മാതാവിനൊപ്പം കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദാരുണ സംഭവം. വിമാനത്തിന് അകത്ത് വച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായി. കുഞ്ഞിനെ അങ്കമാലി എല്‍എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാസം തികയാതെയാണ് കുട്ടി ജനിച്ചത്. ജനനസമയത്ത് തന്നെ കുഞ്ഞിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ ചികിത്സയ്ക്കായി കേരളത്തിലേക്ക് എത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്. കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധിച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഒഴിവാക്കാനുള്ള ആലോചനയും നടക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളുമായി കൂടിയാലോചിച്ച ശേഷം ഇതില്‍ തീരുമാനമുണ്ടാകും.
