ആംബുലന്‍സിന്റെ വാതില്‍ തകരാറിലായി: 15 മിനിറ്റോളം കുടുങ്ങി കിടന്നു; തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകി, പിന്നാലെ മരണം

രാജസ്ഥാന്‍: ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ആംബുലന്‍സിന്റെ വാതില്‍ തകരാറിലായതിനെ തുടര്‍ന്ന് യുവതി മരിച്ചു. 45 കാരിയായ രാജസ്ഥാന്‍ ഭില്‍വാരി സ്വദേശി സുലേഖയാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സുലേഖ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ആംബുലന്‍സിന്റെ വാതില്‍ തകരാറിലാവുകയായിരുന്നു. ആംബുലന്‍സിന്റെ ഗ്ലാസ് തകര്‍ത്ത് പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 15 മിനിറ്റോളം യുവതി വാഹനത്തിനുള്ളില്‍ കുടുങ്ങിയെന്നും അതിനാലാണ് തക്കസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതിരുന്നതെന്നും …

മലപ്പുറത്ത് വന്‍ സ്പിരിറ്റ് വേട്ട; പിടിയിലായത് അരിചാക്കുകള്‍ക്കടിയില്‍ കടത്തിയ 20,000 ലിറ്റര്‍ സ്പിരിറ്റ്

മലപ്പുറം: തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. കര്‍ണ്ണാടകയില്‍ നിന്നു എറണാകുളത്തേക്ക് കടത്തുകയായിരുന്ന 20,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. അരിച്ചാക്കുകള്‍ക്കടിയില്‍ കന്നാസുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. രഹസ്യവിവരത്തെത്തുടര്‍ന്ന് പാലക്കാട് നിന്നും എത്തിയ പൊലീസ് സംഘമാണ് തിരൂരങ്ങാടിയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നു സ്പിരിറ്റ് പിടികൂടിയത്. ലോറിയില്‍ ഉണ്ടായിരുന്ന പാലക്കാട്, തമിഴ്‌നാട് സ്വദേശികള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തു വരുന്നു.

വ്യവസായി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; മൃതദേഹം നഗ്നം, കൂടെയുണ്ടായിരുന്ന സ്ത്രീയെ കാണാനില്ല

ലക്‌നൗ: ഹോട്ടല്‍ മുറിയിലെ ശുചിമുറിയില്‍ വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാന്‍ സ്വദേശിയായ നീലേഷ് ബന്ദാരി (44)യുടെ മൃതദേഹമാണ് ലക്‌നൗവിലെ ഹോട്ടലില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ കാംതയിലുള്ള ഹോട്ടലില്‍ മുറിയെടുത്തത്. ഈ സമയത്ത് കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു. മൃതദേഹം കാണപ്പെട്ടതിനു പിന്നാലെ കൂടെ ഉണ്ടായിരുന്ന സ്ത്രീയെ കാണാനില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പങ്കജ് കുമാര്‍ സിംഗ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു അയച്ചു. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ …

അനുമതി ലഭിക്കും മുമ്പ് കാട്ടില്‍ ചിത്രീകരണ സാമഗ്രികള്‍ കൊണ്ടിട്ടു; കാന്താര ചാപ്റ്റര്‍ 1 നിര്‍മാതാക്കള്‍ക്ക് 50,000 രൂപ പിഴ

ബംഗളൂരു: അനുമതിയില്ലാതെ വനഭൂമി സിനിമ ചിത്രീകരണത്തിന് ഉപയോഗിച്ചതിന് ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റര്‍ 1 നിര്‍മാതാക്കള്‍ക്ക് 50,000 രൂപ പിഴ മാത്രം ചുമത്തി വനംവകുപ്പ്. മരംവെട്ടിയെന്നും, പടക്കം പൊട്ടിച്ച് ശല്യമുണ്ടാക്കിയെന്നുമുള്ള പരാതിയില്‍ വനം വകുപ്പ് കേസ് എടുത്തില്ല.സകലേഷ് പുരയിലെ വനമേഖലയില്‍ സര്‍വേ നമ്പര്‍ 131-ലാണ് കാന്താര ചാപ്റ്റര്‍ 1 ന്റെ ഷൂട്ടിംഗ് നടക്കുന്നത്. ജനുവരി 7 മുതല്‍ 25 വരെയാണ് ഇവിടെ ചിത്രീകരണത്തിന് അനുമതി. എന്നാല്‍, ജനുവരി 3ന് തന്നെ ചിത്രീകരണ സാമഗ്രികള്‍ കൊണ്ടിട്ടു എന്ന …

മയക്കുമരുന്നു വില്‍പ്പനയെക്കുറിച്ച് പൊലീസിനെ അറിയിച്ച വിരോധം: കാഞ്ഞങ്ങാട്ട് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം, 3 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: മയക്കുമരുന്നു വില്‍പ്പന സംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചുവെന്നു ആരോപിച്ച് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. കാഞ്ഞങ്ങാട്, മീനാപ്പീസ്, ഹൊസ്ദുര്‍ഗ് ബീച്ചിലെ ഹാരിസ് മന്‍സിലില്‍ അബ്ദുല്‍ സലാമി(42)ന്റെ പരാതി പ്രകാരം അജാനൂര്‍, തെക്കുപുറത്തെ ലാവാസമീര്‍, വെള്ളിക്കോത്തെ ജിത്തു, ബേളൂര്‍, ഏഴാംമൈലിലെ സന്തോഷ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ജനുവരി 20ന് രാത്രി 11.30 മണിയോടെ കോട്ടച്ചേരി അപ്‌സര ലോഡ്ജിനു സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.മയക്കുമരുന്നു വില്‍ക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചുവെന്ന് ആരോപിച്ച് ഇരുമ്പു വടി കൊണ്ട് അടിച്ചും വള …

ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടയില്‍ പടക്കം പൊട്ടിച്ചു; 10 പേര്‍ക്കെതിരെ കേസ്, സംഭവം ചിത്താരിയില്‍

കാസര്‍കോട്: ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്ന ഗ്രൗണ്ടില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ചിത്താരി ഹിമായത്തുല്‍ ഇസ്ലാം എ.യു.പി സ്‌കൂള്‍ ഗ്രൗണ്ടിലാണ് സംഭവം. ഫുട്‌ബോള്‍ കളിക്കായി ഒരുക്കിയ താല്‍ക്കാലിക ഗ്രൗണ്ടില്‍ കളിക്കാര്‍ക്കും കളി കാണാന്‍ എത്തിയവര്‍ക്കും മറ്റും അപായം വരുന്ന വിധത്തില്‍ പടക്കം പൊട്ടിച്ചുവെന്നതിനു കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് എസ്.ഐ നേരിട്ടാണ് കേസെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞ് ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

സ്വര്‍ണ്ണവില പുതിയ റെക്കോഡില്‍; പവന് 60,200 രൂപയായി

കാസര്‍കോട്: സ്വര്‍ണ്ണവിലയില്‍ സര്‍വ്വകാല റെക്കോഡ്. ചരിത്രത്തില്‍ ആദ്യമായി പവന്‍ വില 60,000 രൂപ കടന്നു. 600 രൂപ കൂടിയതോടെ ബുധനാഴ്ച പവന്‍ വില 60,200 രൂപയായി. മൂന്ന് ആഴ്ചകള്‍ക്കിടയില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിനു 3000 രൂപയാണ് വര്‍ധിച്ചത്.അമേരിക്കയുടെ 47-ാമത് പ്രസിഡണ്ടായി ട്രംപ് അധികാരമേറ്റതോടെ ആഗോള തലത്തില്‍ ആശങ്ക ഉയര്‍ന്നതാണ് സ്വര്‍ണ്ണത്തിനു കുതിപ്പുണ്ടാക്കിയതെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍. പ്രധാന കറന്‍സികളുമായി ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടായ ഇടിവും സ്വര്‍ണ്ണ വില കുതിപ്പിനു ഇടയാക്കിയെന്നും വിലയിരുത്തപ്പെടുന്നു.

മുന്‍ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ച് മൊഗ്രാലില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; ജയിലില്‍ നിന്നു ഇറങ്ങിയ കൊലക്കേസ് പ്രതിയും കൂട്ടാളിയും അറസ്റ്റില്‍

കാസര്‍കോട്: മുന്‍ ഭാര്യയുമായി സൗഹൃദം ഉണ്ടെന്ന് ആരോപിച്ച് മൊഗ്രാലില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. കേസെടുത്ത പൊലീസ് കൊലക്കേസ് പ്രതിയെയും കൂട്ടാളിയെയും പിന്തുടര്‍ന്നു പിടികൂടി. വാനും കസ്റ്റഡിയിലെടുത്തു. കാസര്‍കോട്, ചൗക്കി, കല്ലങ്കൈയിലെ ഹബീബ് എന്ന അഭിലാഷ് (30), ദേര്‍ളക്കട്ടയിലെ എ.ബി മന്‍സിലില്‍ അഹമ്മദ് കബീര്‍ (24) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ.മാരായ വി.കെ വിജയന്‍, ഗണേശ്, എ.എസ്.ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.സമൂസ റഷീദ് കൊലക്കേസ്, കഞ്ചാവ് കടത്ത്, വധശ്രമം, …

പച്ചത്തുള്ളന്‍ വന്നിരിക്കുന്നു; എന്തോ നേര്‍ച്ച വീട്ടാനുണ്ട്

ഇവനെ അറിയുമോ?പേര് പച്ചത്തുള്ളന്‍. ഞങ്ങള്‍ ചെറുപ്രായത്തില്‍ ‘പച്ച തത്ത മുള്ള്’എന്ന് പറയും. ഇവനെ എനിക്ക് പേടിയാണ്. പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് വായനയും എഴുത്തും.ചില ദിവസങ്ങളില്‍ രാത്രി സമയത്ത് പുസ്തകത്താളില്‍ ഇവന്‍ പാറി വന്നിരിക്കും. ‘ഇനി പേടിയെന്താണെന്നു പറയാം. ഇവനെ കാണുമ്പോള്‍ ഉമ്മൂമ്മ പറയും ‘എന്തോ നേര്‍ച്ച വീട്ടാനുണ്ട്. അതാണ് പച്ചത്തുള്ളന്‍ വന്നത്’.വീട്ടിലെ എല്ലാവരോടുമായി ഉമ്മുമ്മ വിളിച്ചു ചോദിക്കും ‘നിങ്ങള്‍ ആരെങ്കിലും നേര്‍ച്ച നേര്‍ന്നത് വീട്ടാനുണ്ടോ?’.കേള്‍ക്കേണ്ട താമസം എല്ലാവരും പരസ്പരം അന്വേഷിക്കും.നീലമ്പാറ ഔലിയാക്ക് …

അംഗന്‍വാടിയില്‍ തലകറങ്ങി വീണ് നാലു വയസ്സുകാരി മരിച്ചു; സംഭവം മധൂര്‍, അറന്തോട്ട്

കാസര്‍കോട്: അംഗന്‍വാടിയില്‍ തലകറങ്ങി വീണ് നാലു വയസ്സുകാരി മരിച്ചു. മധൂര്‍, അറന്തോട്ടെ ബഷീര്‍-അഫ്‌ന ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് സഹ്‌റ (4)യാണ് മരിച്ചത്. അംഗന്‍വാടിയില്‍ തലകറങ്ങിവീണ കുട്ടിയെ ഉടന്‍ തന്നെ ചെങ്കളയിലെ നായനാര്‍ ആശുപത്രിയില്‍ എത്തിച്ചു. രാത്രിയോടെ മരണം സംഭവിച്ചു.ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പനി മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ വീട്ടുകാരോട് പറഞ്ഞത്. ഫാത്തിമത്ത് സഹ്‌റയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.ബഷീര്‍ പ്രവാസിയാണ്. ഫാത്തിമത്ത് സഹ്‌റയുടെ കാതുകുത്തിനായി ഒരു മാസം മുമ്പാണ് …

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലക്കേസ്; മുഖ്യപ്രതിക്ക് ഒളിത്താവളം ഒരുക്കിയ പ്രതി പിടിയില്‍

മംഗ്‌ളൂരു: യുവമോര്‍ച്ചാ നേതാവ് ബെള്ളാരെ പ്രവീണ്‍ നെട്ടാരു കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 21-ാം പ്രതി അതീഖ് അഹമ്മദിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റു ചെയ്തത്. പ്രവീണ്‍ നെട്ടാരു കൊലക്കേസിലെ സൂത്രധാരനും മുഖ്യപ്രതിയുമായ മുസ്തഫ പായിച്ചാറിനു ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നതിനാണ് അതീഖ് അഹമ്മദിനെ അറസ്റ്റു ചെയ്തത്.കൊലപാതകത്തിനു ശേഷം മുസ്തഫ പായിച്ചാറിനെ ചെന്നൈയിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് അതീഖ് അഹമ്മദാണെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. 2024 മെയ് മാസത്തിലാണ് മുസ്തഫയെ അറസ്റ്റു ചെയ്തത്. അറസ്റ്റിലാകുംവരെ മുഖ്യപ്രതിക്ക് ഒളിവില്‍ കഴിയാനുള്ള സഹായം …

തൊട്ടിൽ തുണി കീറി: തുണിയിൽ കഴുത്ത് കുരുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം താനൂരിൽ തൊട്ടിലില്‍ നിന്ന് വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു. നിറമതൂര്‍ മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹഖീമിന്റെ മകന്‍ മുഹമ്മദ് ശാദുലിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയതായിരുന്നു. കുട്ടിയുടെ മാതാവ് മുറിയിലേക്ക് എത്തിയപ്പോഴാണ് കുഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപതി മോര്‍ച്ചറിയിലേക്ക് മാറ്റി.താനൂർ ബീച്ച് റോഡ് പന്തക്കപ്പാടം ശൈഖ് മഖാം സമീപവാസിയാണ് ലുക്മാനുൽ ഹക്കീമും മുബഷിറയും. ലുക്മാനുലിന്റെ പിതാവും …

ടിക്ക് ടോക്ക് വീഡിയോ പകര്‍ത്താന്‍ സിംഹക്കൂട്ടില്‍ കയറി: പാക് യുവാവിന് ഗുരുതര പരിക്ക്

പാകിസ്ഥാനിൽ ടിക് ടോക്കിൽ ഇടാനുള്ള വൈറൽ വീഡിയോക്കായി സിംഹത്തിന്‍റെ കൂട്ടിൽ നുഴഞ്ഞു കയറിയ യുവാവിന് ഗുരുതര പരിക്ക്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബ്രീഡിംഗ് ഫാമിലെ കൂട്ടിലടച്ച സിംഹം, ടിക് ടോക്ക് വീഡിയോ വീഡിയോ പകർത്തുന്നതിനിടെ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഫാം ഉടമയുടെ അനുവാദമില്ലാതെയാണ് മുഹമ്മദ് അസീം എന്ന യുവാവാണ് സിംഹക്കൂട്ടിൽ കയറി ഒരു വൈറൽ വീഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ചത്.കൂട്ടിൽ ആരും കാണാതെ നുഴഞ്ഞു കയറിയ അസീം തൻ്റെ ഫോണുമായി സിംഹത്തിന്‍റെ അടുത്തെത്തി വിഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ …

അധ്യാപകർക്ക് നേരെ വിദ്യാർത്ഥിയുടെ കൊലവിളി, വീഡിയോ വൈറൽ, വിദ്യാർത്ഥിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു

പാലക്കാട്: അധ്യാപക൪ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാ൪ത്ഥിയെ സ്കൂൾ അധികൃത൪ സസ്പെൻഡ് ചെയ്തു. തുട൪ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാക൪തൃ മീറ്റിങ്ങിൽ തീരുമാനിക്കുമെന്ന് സ്കൂൾ അധികൃത൪ അറിയിച്ചു. മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനാണ് വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പാലക്കാട് ആനക്കര ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം. സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകൻ പിടികൂടി …

കാഞ്ഞങ്ങാട്ടെ മാപ്പിളപ്പാട്ട് ഗായകൻ ഹമീദ് ആവിയിൽ അന്തരിച്ചു

കാസർകോട്: മാപ്പിളപ്പാട്ട് ഗായകനും, ഗാന രചയിതാവും മാപ്പിള കലാ പരിശീലകനുമായ ഹമീദ് ആവിയിൽ(62) അന്തരിച്ചു. ഒട്ടേറെ മാപ്പിളപ്പാട്ടുകൾ രചിച്ചിട്ടുണ്ട്. കോൽക്കളി ദഫ് മുട്ട് പരിശീലകൻ കൂടിയാണ് എം വി ഹമീദ്. ജമീല തെക്കേപ്പുറമാണ് ഭാര്യ. റിയാസ്( ഒമാൻ), ഇർഷാദ് എന്നിവരാണ് മക്കൾ. മരുമകൾ റുബീന. സഹോദരങ്ങൾ : ഇബ്രാഹിംകുട്ടി, ഹലീമ, ആയിഷ, അബ്ദുൽ റഹ്മാൻ, റാബിയ, ലത്തീഫ്, അന്തുമായി.

യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം; മുൻ ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: യുവതിയെ ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മുന്‍ ഭര്‍ത്താവിനെ കതിരൂര്‍ സി.ഐ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തു. പാട്യം കൊങ്ങാറ്റയിലെ വലിയപറമ്പത്ത് ലിന്റയെ (34) കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കൊങ്ങാറ്റ നടുവില്‍ പൊയില്‍ വീട്ടില്‍ സാജുവിനെ (43) ആണ് പിടികൂടിയത്. ലിന്റ മട്ടന്നൂരില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. സാജു ടിപ്പര്‍ ലോറി ഡ്രൈവറാണ്. ഇരുവരും നേരത്തെ വിവാഹിതരായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ വിവാഹമോചിതരായി. സാജുവിന് ലിന്റയെക്കുറിച്ചുള്ള സംശയമാണ് വിവാഹമോചനത്തില്‍ കലാശിച്ചതത്രെ. 2022ല്‍ അടുത്ത ഒരു ബന്ധു …

ഉള്ളാളിലെ ബാങ്ക് കവർച്ച: തെളിവെടുപ്പിനിടെ പ്രതി പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു, വെടിവെച്ച് വീഴ്ത്തി പ്രതിയെ കീഴ്പെടുത്തി

മംഗളുരു: ഉള്ളാൾ ബാങ്ക് കവർച്ചാ കേസിലെ ഒരു പ്രതി തെളിവെടുപ്പിനിടെ ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസിനെ കുത്തി രക്ഷപ്പെടാൻ ശ്രമിച്ചു. കാലിൽ വെടിവച്ച് പ്രതിയെ വീഴ്ത്തി. പിന്നീട് ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തി. കാലിന് പരിക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തിൽ പരിക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കവർച്ച നടന്ന ഉള്ളാൾ കോട്ടേക്കാർ ബാങ്ക് പരിസരത്ത് പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ആക്രമ ശ്രമം. മുംബൈയിൽ താമസിക്കുന്ന കണ്ണൻ മണിയെന്ന പ്രതിയാണ് തൊട്ടടുത്ത് കിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് …

RESHMA MISSING

14 വര്‍ഷം മുമ്പു അമ്പലത്തറ മൊയോലാം കോളനിയില്‍ നിന്നു കാണാതായ രേഷ്മ എവിടെ? ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: 14 വര്‍ഷം മുമ്പ് അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തായന്നൂര്‍, മൊയോലാം കോളനിയിലെ വീട്ടില്‍ നിന്നു പഠിക്കാനാണെന്നു പറഞ്ഞ് പോയ രേഷ്മ(18) എവിടെ? നിരവധി ഉദ്യോഗസ്ഥര്‍ അന്വേഷിച്ച തിരോധാന കേസിനു ഇനിയെങ്കിലും ഒരു തുമ്പുണ്ടാകുമോ? രേഷ്മ ജീവിച്ചിരിപ്പുണ്ടോ? ഉണ്ടെങ്കില്‍ എവിടെ? രേഷ്മയുടെ ജീവന് എന്തെങ്കിലും സംഭവിച്ചോ? എങ്കില്‍ അത് എങ്ങനെ? ആരെങ്കിലും കൊലപ്പെടുത്തിയതായിരിക്കുമോ? എങ്കില്‍ അത് ആരാണ്? ഈ ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് ഐജി പി രമേശിന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം. …