എന്‍സിപി രാഷ്ട്രീയ വിശദീകരണ യാത്രയ്ക്ക് തുടക്കമായി

കാസര്‍കോട്: നവകേരള മുന്നണി സൃഷ്ടിയ്ക്കായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍ എ മുഹമ്മദ് കുട്ടി നയിക്കുന്ന രാഷ്ട്രീയ വിശദീകരണ യാത്ര കാസര്‍കോടു നിന്നും ആരംഭിച്ചു. ജാഥാ ക്യാപ്റ്റന് പതാക കൈമാറി എന്‍സിപി ന്യൂനപക്ഷവകുപ്പ് ദേശീയ വൈസ് ചെയര്‍മാന്‍ കെ എ ജബ്ബാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യാത്ര കോര്‍ഡിനേറ്റര്‍ ഷാജി തെങ്ങുംപിള്ളില്‍ അധ്യക്ഷത വഹിച്ചു. കല്ലറ മോഹന്‍ദാസ്, സൈഫുദ്ദീന്‍, കെകെ ശംസുദ്ദീന്‍, പാര്‍ത്ഥസാരഥി, സാബു മത്തായി, ജെബി പ്രകാശ്, നാദിര്‍ഷാ സംസാരിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ നിയോജകമണ്ഡലങ്ങളും സഞ്ചരിച്ച് യാത്ര 17 ന് വൈകുന്നേരം തിരുവനന്തപുരത്ത് സമാപിക്കും. ബുധനാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും 13 ന് മലപ്പുറം, പാലക്കാട് ജില്ലകളിലും 14ന് തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും 15ന് കോട്ടയം, ആലപ്പുഴ ജില്ലകളിലും 16ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 17ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലും യാത്ര പര്യടനം നടത്തും. തുടര്‍ന്ന് എന്‍സിപിയുടെ സമ്പൂര്‍ണ്ണ സംസ്ഥാന സമ്മേളനം 22ന് വൈകുന്നേരം 3 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കും. ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍, വര്‍ക്കിങ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍, ദേശീയ ജനറല്‍ സെക്രട്ടറിയും വക്താവുമായ ബ്രിജ്‌മോഹന്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page