വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്, പരിശോധന വികസന സെമിനാറില്‍ വികസന രേഖ അവതരിപ്പിക്കുന്നതിനു തൊട്ടുമുമ്പ്

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ സിറ്റി കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.കെ രാഗേഷിന്റെ ഓഫീസിലും വീട്ടിലും വിജിലന്‍സ് റെയ്ഡ്. കോഴിക്കോട്ട് നിന്നും എത്തിയ ഇന്‍സ്‌പെക്ടര്‍ രമേശിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് റെയ്ഡ് നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ 7.30മണിയോടെ ഓഫീസിലാണ് റെയ്ഡ് തുടങ്ങിയത്. പത്തുമണി വരെ പരിശോധന തുടര്‍ന്നു. അതിനു ശേഷമാണ് ചാലാട്, ഭാനുറോഡിലുള്ള വീട്ടില്‍ പരിശോധന ആരംഭിച്ചത്. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനം നടത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നതെന്നാണ് പുറത്തു വന്ന വിവരം. കോണ്‍ഗ്രസ് നേതാവായിരുന്ന പി.കെ രാഗേഷ് കോണ്‍ഗ്രസ് വിട്ട് കുറച്ചു കാലം സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തിയെങ്കിലും. അടുത്ത കാലത്തായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10ന് കണ്ണൂര്‍ സിറ്റി കോര്‍പറേഷന്‍ വികസന സെമിനാറില്‍ വികസന രേഖ അവതരിപ്പിക്കേണ്ടത് പി.കെ രാഗേഷ് ആയിരുന്നു. അതിനു തൊട്ടുമുമ്പാണ് ഓഫീസിലും വീട്ടിലും വിജിലന്‍സ് റെയ്ഡ് തുടങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page