കാസര്‍കോട് നിന്ന് എംഡിഎംഎയുമായി തിരുവനന്തപുരത്തേയ്ക്ക്; സിനിമ അസിസ്റ്റന്റ് ഡയറക്ടര്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഡിഎംഎയുമായി സിനിമ അസിസ്റ്റന്റ് ഡയറക്ടര്‍ പിടിയില്‍. വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ താമസിക്കുന്ന ജസീമി(35)നെയാണ് ഷാഡോ പൊലീസും കരമന പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 2.08 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.ഞായറാഴ്ച രാവിലെ എംഡിഎംഎയുമായി കാസര്‍കോട് നിന്നും ട്രെയിനില്‍ തമ്പാനൂരില്‍ എത്തിയ ജസീം ബസില്‍ കൈമനത്ത് എത്തി. ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവിടെയെത്തി. തുടര്‍ന്ന് പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കരമന …