ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യക്ഷഗാന കലാകാരന്‍ മരിച്ചു

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യക്ഷഗാന കലാകാരന്‍ മരിച്ചു. മംഗളാദേവി യക്ഷഗാനമേള ട്രൂപ്പ് അംഗം യക്ഷഗാന ഭാഗവതര്‍ സതീഷ് ആചാരി (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി സുള്ള്യയില്‍ ഒരു യക്ഷഗാന പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സതീഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ബല്‍ത്തങ്ങാടി അണ്ടിഞ്ചെ പിലിയുരു മാനെയിലാണ് സതീഷ് താമസിച്ചിരുന്നത്. അപകടത്തില്‍ മറ്റൊരു ബൈക്ക് യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വേണൂര്‍ പൊലീസ് കേസെടുത്തു. പരേതനായ ആനി ആചാര്യയുടെയും വിനോദ് ആചാര്യയുടെയും മകനാണ് സതീഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page