ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് ജോ.സെക്രട്ടറി സി. ഭാര്‍ഗവി അന്തരിച്ചു

കാസര്‍കോട്: ഡിവൈഎഫ്‌ഐ മുന്‍ ഉദുമ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗവുമായ പനയാല്‍, കരുവിക്കോട്ടെ സി. ഭാര്‍ഗവി (56) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലമായി സിപിഎം കരുവാക്കോട് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മകന്‍: അനൂപ് (ഗള്‍ഫ്). സഹോദരന്‍: സി.വി ഗോവിന്ദന്‍.
ഭാര്‍ഗവിയുടെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, സിപിഎം ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page