മിണ്ടാപ്രാണികളോട് ഈ ക്രൂരത ചെയ്തത് ആര്?; ഉദുമ ടൗണിലെ കാവല്‍ക്കാരായ നായ്ക്കളെ വിഷം കൊടുത്തു കൊന്നു

കാസര്‍കോട്: ഉദുമ ടൗണിലെ കാവല്‍ക്കാരായിരുന്ന മൂന്നു നായകളെ വിഷം കൊടുത്തു കൊന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്. മൂന്നു നായ്ക്കളെ ചത്ത നിലയില്‍ ഉദുമ സഹകരണ ബാങ്ക് പരിസരത്താണ് കാണപ്പെട്ടത്. അഞ്ചു വര്‍ഷത്തിലധികമായി ഈ നായകള്‍ ബാങ്ക് പരിസരത്തും മറ്റുമാണ് അന്തിയുറങ്ങാറ്. അപരിചിതരായ ആരെങ്കിലും വന്നാല്‍ കുരച്ച് ശബ്ദമുണ്ടാക്കി ആള്‍ക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നത് ഈ നായകളായിരുന്നു. മൃഗസ്‌നേഹികള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് നായകള്‍ കഴിഞ്ഞിരുന്നത്. രാത്രിയുടെ മറവില്‍ നായകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
നായകളുടെ ജഡം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രതീഷ്, അനീഷ്, ബാലകൃഷ്ണന്‍ ഉദുമ എന്നിവരുടെ നേതൃത്വത്തില്‍ മറവു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page