വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധിച്ചും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കുമ്പളയില്‍ ഈദ് ഗാഹ്

കാസര്‍കോട്: വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധിച്ചും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കുമ്പള പി ബി ഗ്രൗണ്ടില്‍ നടന്ന പെരുന്നാള്‍ പ്രാര്‍ത്ഥന വേറിട്ടതായി. കുമ്പള ബദിയടുക്ക റോഡ് പി ബി ഗ്രൗണ്ടില്‍ മദ്ജിദുന്നൂര്‍ കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാള്‍ പ്രാര്‍ത്ഥനയാണ് കേന്ദ്ര ഗവണ്മെന്റ് കൊണ്ടു വന്ന വഖഫ് ഭേദഗതിക്കെതിരെയുള്ള പ്രതിഷേധമായി മാറിയത്.
ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് ബാനറും പിടിച്ച് പെരുന്നാള്‍ നമസ്‌ക്കാര ശേഷം വിശ്വാസികള്‍ പ്രതിഷേധം രേഖപ്പെടുത്തി. ഒപ്പം ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബലൂണുകളും ബാനറുകളും ഇയര്‍ത്തി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ സംബന്ധിച്ചു. ഖത്തീബ് ബി എം അബ്ദുല്ല പെരുന്നാള്‍ സന്ദേശം കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page