അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന തളങ്കരയിലെ യുവാവ് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. തളങ്കര ജദീദ് റോഡ് സ്വദേശിയും ദുബായിലെ ബാങ്ക് ഉദ്യോഗസ്ഥനുമായ പി.എ മുജീബ് റഹ്‌മാന്റെ മകനുമായ മുനീബ് മുജീബാ(23)ണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം. ഏതാനും മാസങ്ങളായി ചികില്‍സയിലായിരുന്നു. കമ്പ്യുട്ടര്‍ എഞ്ചിനിയറിംഗ് ബിരുദധാരിയാണ്.മാതാവ്: മാഷിത. സഹോദരങ്ങള്‍: ഡോ.മുബഷിറ, മുബൈന, മുഫ്ഷിറ.

കോടല്ലൂര്‍ മുഹ്യുദീന്‍ ജുമാമസ്ജിദില്‍ വീണ്ടും കവര്‍ച്ച; ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

കണ്ണൂര്‍: മസ്ജിദിന്റെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. കോള്‍തുരുത്തി പാലത്തിന് സമീപത്തെ കോടല്ലൂര്‍ മുഹ്യുദീന്‍ ജുമാമസ്ജിദിലെ ഭണ്ഡാരമാണ് ചൊവ്വാഴ്ച രാത്രി തകര്‍ത്തത്. ബുധനാഴ്ച പുലര്‍ച്ചെ സുബ്ഹ് നമസ്‌കാരത്തിന് എത്തിയവരാണ് പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. നഷ്ടപ്പെട്ട പണം എത്രയാണെന്ന് വ്യക്തമല്ല. കമ്മിറ്റി ഭാരവാഹികള്‍ എല്ലാ മാസവും ഭണ്ഡാരം തുറന്ന് പണമെടുക്കാറുണ്ട്.കഴിഞ്ഞ മാസത്തെ പണം ഈ വെള്ളിയാഴ്ച പുറത്തെടുക്കാനിരിക്കെയാണ് കവര്‍ച്ച നടന്നത്. രണ്ടായിരം രൂപയോളമാണ് മിക്കവാറും ഭണ്ഡാരത്തില്‍ ഉണ്ടാവാറുള്ളത്. എന്നാല്‍ റംസാന്‍ മാസത്തില്‍ ഭണ്ഡാരത്തില്‍ കൂടുതല്‍ സംഭാവനകള്‍ വരാറുണ്ടെന്ന് …

വീട്ടമ്മയെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: വീട്ടമ്മയെ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ നരിമാളം കാരിമൂലയിലെ കെ ലീല (56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നീലേശ്വരം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ദിനേശ് ബീഡി കമ്പനി മുന്‍ തൊഴിലാളിയായിരുന്നു. പരേതനായ കിനാനൂരിലെ എംവി അമ്പൂട്ടിയുടെയും പാറുവിന്റെയും മകളാണ്. പരേതനായ പിപി രാമചന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: അഖില്‍(ഗള്‍ഫ്), അതുല്‍. മരുമകള്‍: നയന ഏറ്റുകുടുക്ക. സഹോദരങ്ങള്‍: രത്‌നാവതി. …

ഗള്‍ഫിലെ വ്യാപാരിയും തളങ്കര സ്വദേശിയുമായ ടിഎ ഹാഷിം അന്തരിച്ചു; അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

കാസര്‍കോട്: പ്രമുഖ ഗള്‍ഫ് വ്യാപാരിയും തളങ്കര സ്വദേശിയുമായ ടിഎ ഹാഷിം (50)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 11.30 യോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രി വെച്ചായിരുന്നു മരണം. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കെഎംസിസി നേതാവും വ്യവസായിയുമായ യഹിയ തളങ്കരയുടെ ഭാര്യ സഹോദരനാണ് ഹാഷിം. നസ്രത്ത് നഗറിലെ പരേതരായ അബൂബക്കറിന്റെയും അസ്മയുടെയും മകനാണ്. സൈദയാണ് ഭാര്യ. മക്കള്‍ ഷാഹാം(ബിസിനസ്), സെബിഹ (വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: അന്‍വര്‍, ഹംസ, സുഹറബി.

കളിപ്പാട്ടം നല്‍കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചു; 10 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു, ആളുകള്‍ കാണാതിരിക്കാന്‍ മൃതദേഹം ഓടയിലേക്ക് വലിച്ചെറിഞ്ഞു

മുംബൈ: കളിപ്പാട്ടം നല്‍കാമെന്ന് പറഞ്ഞ് ആളില്ലാത്ത അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചു പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ 19 കാരനായ പ്രതി ആസിഫ് മന്‍സൂരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ശേഷം മൃതദേഹം അപ്പാര്‍ട്ട്‌മെന്റിലെ ഒന്നാം നിലയിലെ ബാത്‌റൂമില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ സമീപത്തുള്ള ഓടയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളുടെ വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി. ആദ്യം അപകടമരണം എന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നവെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നെല്ലിക്കുന്നിലെ പ്രവാസി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നെല്ലിക്കുന്നിലെ പ്രവാസി മരിച്ചു. ഖത്തര്‍ പ്രവാസി നെല്ലിക്കുന്നിലെ കെഎ നൗഷാദ് (48) ആണ് മരിച്ചത്. പരേതനായ കോട്ടിക്കുളം അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഷംസീറ ചൂരി. മക്കള്‍: നഹ് യാന്‍, നൗറിന, സൈഹാന്‍, മെഹറ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കെഎ മുസ്തഫ, കെഎ നാസര്‍, കെഎ മുനീര്‍, റഷീദ, ഷാസിയ.

കാണാതായ പത്താംക്ലാസുകാരന്‍ വീടിന് സമീപത്തെ കിണറില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍നിന്ന് കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തയ്ക്കാട് മുളങ്കുന്ന് ലക്ഷംവീട്ടില്‍ അനില്‍കുമാറിന്റെയും മായയുടെയും മകന്‍ അര്‍ജുന്‍(14)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിക്കാണ് അര്‍ജുനെ കാണാതായത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചശേഷം എല്ലാവരും സന്ധ്യയ്ക്ക് വീടുകളിലേക്ക് മടങ്ങിയെങ്കിലും അര്‍ജുന്‍ വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച പ്രദേശത്തെ മുഴുവന്‍ സിസിടിവി ക്യാമറകളും പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. …

ബസുടമ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: ബസുടമ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഹക്കീം ബസുകളുടെ ഉടമയും പാലക്കുന്ന് മുദിയക്കാല്‍ സ്വദേശിയുമായ എന്‍പി ഇബ്രാഹിം(65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയ ശേഷം ഷുഗര്‍ ടെസ്റ്റ് നടത്തി വീട്ടില്‍ തിരിച്ചെത്തിയിരുന്നു. വീട്ടില്‍ വിശ്രമിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. നേരത്തെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. സഫിയയാണ് ഭാര്യ. മക്കള്‍: സബീര്‍, റാഷിദ്, ഫിറോസ്, ഇസ്മായില്‍, ഇസാം.

മകളുടെ വിവാഹം നടക്കാന്‍ 9 ദിവസം ബാക്കി, വിവാഹത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളും പണവും കൈക്കലാക്കി മാതാവ് വരനൊപ്പം ഒളിച്ചോടി

ലക്‌നൗ: വധുവിന്റെ മാതാവ് വരനോടൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. വിവാഹത്തിന് വെറും ഒന്‍പത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇവരുടെ ഒളിച്ചോട്ടം. ഏപ്രില്‍ 16നു നടക്കേണ്ടിയിരുന്ന വിവാഹത്തിനായി വധുവിന് വാങ്ങിവച്ചിരുന്ന സ്വര്‍ണ്ണവുമായാണ് യുവാവിനൊപ്പം സ്ഥലംവിട്ടത്. മദ്രക് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മനോഹര്‍പൂര്‍ ഗ്രാമത്തില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം ഇതുമാത്രമാണ്. വധുവിന്റെ പിതാവ് ജിതേന്ദ്ര കുമാര്‍ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മകള്‍ ശിവാനിയുടെയും രാഹുലിന്റെയും വിവാഹം ഉറപ്പിച്ചിരുന്നത്. മകളുടെ വിവാഹത്തിനായി 5 ലക്ഷം രൂപയുടെ …

ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവും പിടിയില്‍; സുല്‍ത്താന്‍, കേസിലെ മുഖ്യ കണ്ണി, കഞ്ചാവ് എത്തിക്കുന്നത് മലേഷ്യയില്‍ നിന്ന്

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നേരത്തെ കേസില്‍ പിടിയിലായ തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവും തമിഴ്‌നാട് സ്വദേശിയുമായ സുല്‍ത്താനെയാണ് എക്‌സൈസ് പിടികൂടിയത്. തമിഴ്‌നാട് ആന്ധ്ര അതിര്‍ത്തിയില്‍ വച്ചാണ് പിടികൂടിയത്. എക്‌സൈസ് അന്വേഷണസംഘം ആന്ധ്രപ്രദേശില്‍ എത്തിയിട്ടുണ്ട്. സുല്‍ത്താന്‍ കേസിലെ മുഖ്യ കണ്ണിയാണ്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയില്‍ എത്തിച്ചത് സുല്‍ത്താന്‍ ആണെന്നും വിവരമുണ്ട്. സുല്‍ത്താന്‍ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരില്‍ പ്രധാനിയാണ്. മലേഷ്യയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കേരളത്തില്‍ ഇടപാട് നടത്തിയത് തസ്ലീമ വഴിയാണ്. ഏപ്രില്‍ ഒന്നിന് ആലപ്പുഴയില്‍ …

കനത്ത മഴയും കാറ്റും; മരം പൊട്ടിവീണ് മൂന്നിടത്ത് വീടുകള്‍ തകര്‍ന്നു

കാസര്‍കോട്: ചൊവ്വാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും പലയിടത്തും നാശം. മൂന്നിടത്ത് വീടുകള്‍ തകര്‍ന്നു. കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് പള്ളിക്കരയിലെ രാമചന്ദ്ര ഷേണായ് എന്ന ആളുടെ വീട് തകര്‍ന്നു. വീട് പൂര്‍ണമായും തകര്‍ന്ന് വാസയോഗ്യമല്ലാതായി. അപകടത്തെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് താമസം മാറി. പൂച്ചക്കാട് മെട്ടംച്ചിറയിലെ ജാനകിയുടെ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര പുളിമരം കടപുഴകി വീണ് തകര്‍ന്നു. മടിക്കൈ കോതോട്ടെ മോഹനന്റെ ആസ്ബറ്റോസ് ഷീ്റ്റ് മേഞ്ഞ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. അടുക്കളഭാഗത്താണ് തെങ്ങ് വീണത്. …

പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി, റോഡിൽ ഇറങ്ങിയ ആളെ കാർ ഇടിച്ചു തെറിപ്പിച്ചു, ദാരുണാന്ത്യം

തൃശൂർ: മണ്ണുത്തിയിൽ റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സ്വദേശി സിജോ (42) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 9.30ന് ആയിരുന്നു സംഭവം. സിജോ ബൈക്കിൽ വീട്ടിലേക്ക് പോവുന്നതിനിടെ റോഡിലൊരു പൂച്ച കിടക്കുന്നത് കണ്ടപ്പോൾ അതിനെ രക്ഷിക്കാൻ റോഡിലേക്ക് ഇറങ്ങുകയുമായിരുന്നു.ഈ സമയം എതിർദിശയിൽനിന്നു വന്ന കാർ യുവാവിനെ കാർ ഇടിക്കുകയായിരുന്നു. അപകടം കണ്ട നാട്ടുകാർ ഉടൻ തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജോയെ രക്ഷിക്കാനായില്ല. മണ്ണുത്തി പൊലീസ് …

ട്രംപിന്റെ ഭീഷണിക്കെതിരെ ഒരുമിക്കണം; ഇന്ത്യയുടെ സഹായം തേടി ചൈന

ന്യൂഡൽഹി: അമേരിക്കയുമായി വ്യാപാരയുദ്ധം കടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സഹായം തേടി ചൈന. ഇറക്കുമതി തീരുവയുടെ പേരിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടരുന്ന ഭീഷണികൾക്കെതിരെ ഇന്ത്യയും ചൈനയും ഒരുമിച്ചു പോരാടണമെന്നാണ് ആവശ്യം. പ്രതികൂല സാഹചര്യങ്ങളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്ന് ചൈനയുടെ ഇന്ത്യയിലെ സ്ഥാനപതി യൂ ജിങ് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.അതിനിടെ ചൈനീസ് ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ യു.എസ്. 104 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. യു.എസ്. ഉത്പന്നങ്ങൾക്കു 34% തീരുവ ചുമത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന ട്രംപിന്റെ അന്ത്യശാസനം ചൈന തള്ളിയതിനെ …

ബന്ദിപ്പുർ രാത്രിയാത്ര നിരോധനം നീക്കരുത്; കർണാടകയിൽ പ്രതിഷേധം ശക്തം

കൽപ്പറ്റ: ബന്ദിപ്പുർ വനത്തിലെ രാത്രിയാത്രാ നിരോധനം നീക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു.വനത്തിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് കൺസർവേഷൻ മുവ്മെന്റ് എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കെഗ്ഗലഹുണ്ടി മുതൽ മധൂർ ചെക് പോസ്റ്റ് വരെ പ്രതിഷേധ മാർച്ച് നടന്നു. വരുംദിവസങ്ങളിൽ ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കി.നേരത്തേ റോഡ് പൂർണമായും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക വനം വകുപ്പ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഒറ്റ ദിവസം കൊണ്ട് പിൻവലിച്ചിരുന്നു. …

‘എല്ലാ പെണ്‍പിള്ളേരും ഫോണ്‍വിളിച്ചാ നടക്കുന്നേ, എന്ത്ന്നാ ഇവര്‍ക്ക് ഇത്രേം പറയാനുള്ളേ…’; വിവാദ പ്രസ്താവനയുമായി സലിംകുമാര്‍

കോഴിക്കോട്: പെൺകുട്ടികൾ മുഴുവൻ റോഡിലൂടെ ഫോൺ വിളിച്ച് നടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും ഫോൺ കോൾ ഉണ്ടാവില്ലെന്നും നടൻ സലിംകുമാർ. കോഴിക്കോട് പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ത്രിവർണോത്സവം പരിപാടിയിലാണ് വിവാദ പ്രസ്താവന നടത്തിയത്. പറവൂർ മുതൽ കോഴിക്കോട് വരെ സഞ്ചരിച്ചപ്പോൾ കണ്ടത് പെൺകുട്ടികളെല്ലാം റോഡിലൂടെ ഫോൺ വിളിച്ചു നടക്കുന്നതാണ് കണ്ടത്. എല്ലാം പഠിക്കുന്ന കുട്ടികളാണ്. ഇവർ ഒന്നും ശ്രദ്ധിക്കുന്നില്ല. എന്താണിവര്‍ക്കിത്ര പറയാനുള്ളത്, ആരോടാണീ സംസാരിക്കുന്നത്, കേരളത്തോട് അവർക്ക് പരമപുച്ഛമാണെന്നും അവരെ സംസ്കാരം …

മദ്യപിച്ച് ജോലിക്ക് എത്തി; പിന്നാലെ വിവാദമായി, കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്ഐയെയും ഡ്രൈവറെയും സസ്പെൻഡ് ചെയ്തു

കൊല്ലം: പത്തനാപുരത്ത് മദ്യപിച്ച് ജോലി ചെയ്തതായി ആരോപണമുയര്‍ന്ന പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്ഐ സന്തോഷ് കുമാര്‍, ഡ്രൈവര്‍ സുമേഷ് ലാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഡ്യൂട്ടി സമയത്ത് മദ്യപിച്ച് അപകടകരമായ നിലയിൽ വാഹനം ഓടിച്ച ഇരുവരേയും നാട്ടുകാർ പിടികൂടിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും സസ്പെൻഡ് ചെയ്തുകൊണ്ട് റൂറല്‍ എസ്പി സാബു മാത്യു ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രില്‍ നാലിനാണ് കണ്‍ട്രോള്‍ റൂം വാഹനത്തിലെത്തിയ രണ്ട് പൊലീസുകാരെ മദ്യപിച്ച് ലക്കുകെട്ട …

മരണവീട്ടിൽ പോയി മടങ്ങിയ സംഘം സഞ്ചരിച്ച ഓട്ടോ ടാക്സി 50 അടി താഴ്ചയിലേക്ക് മറിഞ്ഞു, വീട്ടമ്മ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

കണ്ണൂർ: കേളകം മലയമ്പാടിയിൽ നിയന്ത്രണം വിട്ട ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഓടന്തോട് സ്വദേശിനിയായ പുഷ്പ (52) യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കണ്ണൂരിലെ ആശുപത്രിയിലേക്ക് എത്തിക്കവെ വഴിമധ്യേ ആയിരുന്നു മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. മരണവീട് സന്ദർശിച്ചു മടങ്ങിയ ഇവരുടെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ 6 പേരായിരുന്നു ഉണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ …

സുരക്ഷാ ഭീഷണി: നടൻ വിജയ്യുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു

ചെന്നൈ: നടനും തമിഴ് വെട്രി കഴകം നേതാവുമായ വിജയ് യുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. വിജയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണിത്.സിആർപിഎഫിന്റെ വിഐപി സുരക്ഷാ വിഭാഗമാണ് വിജയ്ക്കു സുരക്ഷ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി വിജയ് യുടെ തമിഴ്നാട് സന്ദർശനങ്ങളിൽ 8 സായുധ കമാൻഡോകൾ അനുഗമിക്കും.കഴിഞ്ഞ വർഷം ഫെബ്രുവരി 2 നാണ് വിജയ് രാഷ്ട്രീയ പാർട്ടിയായ തമിഴ് വെട്രി കഴകത്തിനു രൂപം നൽകിയത്. …