മദ്യപിച്ച് ജോലിക്ക് എത്തി; പിന്നാലെ വിവാദമായി, കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്ഐയെയും ഡ്രൈവറെയും സസ്പെൻഡ് ചെയ്തു

കൊല്ലം: പത്തനാപുരത്ത് മദ്യപിച്ച് ജോലി ചെയ്തതായി ആരോപണമുയര്‍ന്ന പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്ഐ സന്തോഷ് കുമാര്‍, ഡ്രൈവര്‍ സുമേഷ് ലാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഡ്യൂട്ടി സമയത്ത് മദ്യപിച്ച് അപകടകരമായ നിലയിൽ വാഹനം ഓടിച്ച ഇരുവരേയും നാട്ടുകാർ പിടികൂടിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും സസ്പെൻഡ് ചെയ്തുകൊണ്ട് റൂറല്‍ എസ്പി സാബു മാത്യു ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രില്‍ നാലിനാണ് കണ്‍ട്രോള്‍ റൂം വാഹനത്തിലെത്തിയ രണ്ട് പൊലീസുകാരെ മദ്യപിച്ച് ലക്കുകെട്ട നിലയിൽ നാട്ടുകാർ പിടികൂടിയത്. നാട്ടുകാര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥർ നാട്ടുകാർക്കിടയിലൂടെ വാഹനം ഓടിച്ച് കടന്നുകളയുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൂടാതെ നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും പറഞ്ഞിരുന്നു. സുമേഷ് ഇതിന് മുൻപും സമാനമായ സംഭവത്തിൽ വകുപ്പുതല നടപടി നേരിട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page