ബസ് ബൈക്കിലിടിച്ചു; യുവാവിനും യുവതിക്കും ദാരുണാന്ത്യം

മലപ്പുറം: കരിമ്പുഴയില്‍ ബസ് ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. മുട്ടിക്കടവ് സ്വദേശി അമര്‍ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. കരിമ്പുഴയില്‍ വെള്ളിയാഴ്ച രാവിലെ പത്തേ മുക്കാലോടെയായിരുന്നു അപകടം. കരിമ്പുഴ ടാമറിന്റ് ഹോട്ടലിനു സമീപത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിലമ്പൂരില്‍ നിന്ന് വഴിക്കടവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

കള്ള് ചെത്തുന്നതിനിടെ തലചുറ്റല്‍; തെങ്ങില്‍ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കള്ള് ചെത്തുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. ഉള്ളാള്‍ നടുപൊലികെ സ്വദേശി യശോധര്‍ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിനടുത്തുള്ള കണ്ണീരുതോട്ട ബല്യ എന്ന സ്ഥലത്ത് ഒരു തോട്ടത്തില്‍ കള്ള് ചെത്ത് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിടിവിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യശോദറിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. യശോദര്‍ വര്‍ഷങ്ങളായി കള്ള് ചെത്ത് തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് …

ഓ മൈ ഗോ(ള്‍)ഡ്! ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ ഇന്ന് സ്വര്‍ണം; പവന്റെ വില 70,000 രൂപയിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ സ്വര്‍ണമെത്തി. ഇന്ന് 1480 രൂപ പവന് വര്‍ധിച്ചതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 75,500 രൂപയ്ക്ക് മുകളില്‍ നല്‍കണം.68,480രൂപയിലായിരുന്നു വ്യാഴാഴ്ചയിലെ വില. രണ്ട് ദിവസത്തിനിടെ കൂടിയത് 3640 രൂപ.ഏപ്രില്‍ മൂന്നിന് രേഖപ്പെടുത്തിയ 3,169.99 ഡോളര്‍ എന്ന സര്‍വകാല ഉയരവും ഇന്ന് …

എന്‍.സി മമ്മൂട്ടി പുരസ്‌കാരം രവീന്ദ്രന്‍ രാവണീശ്വരത്തിന്

കോഴിക്കോട്: കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും യുവകലാസാഹിതി ജനറല്‍ സെക്രട്ടറിയുമായിരുന്ന എന്‍. സി. മമ്മൂട്ടിയുടെ സ്മരണയ്ക്ക് ദുബായ് യുവകലാസാഹിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകനായ രവീന്ദ്രന്‍ രാവണീശ്വരത്തിന്. ‘ഇന്ത്യ: സ്വസ്തികയുടെ നിഴലില്‍’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ടി.വി. ബാലന്‍, എ.പി. കുഞ്ഞാമു, വിജയന്‍ നണിയൂര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 10,001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്‌കാരം 30ന് തളിപ്പറമ്പില്‍ പി.പി. സുനീര്‍ എം.പി സമ്മാനിക്കും. എന്‍.സി മമ്മൂട്ടി സ്മാരകസമിതി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷനാകും. …

ചന്തേരയിലെ കെ നാരായണി അന്തരിച്ചു

കാസര്‍കോട്: പിലിക്കോട് പഞ്ചായത്ത് അംഗം കെ നവീന്‍ ബാബുവിന്റെ മാതാവ് ചന്തേരയിലെ കെ നാരായണി(87)അന്തരിച്ചു. കായിക അധ്യാപകനായ പരേതനായ സുകുമാരന്റെ ഭാര്യയാണ്. മറ്റുമക്കള്‍: ആശ, ലളിത, അനിത, ബിന്ദു. മരുമക്കള്‍: കുഞ്ഞിരാമന്‍ (മടക്കര), ദാമോദരന്‍ (കയ്യൂര്‍), ബേബി(കുണിയന്‍), പരേതനായ വേണുഗോപാലന്‍(കുന്നരു), പ്രശാന്ത്(ആണൂര്‍). സഹോദരങ്ങള്‍: കാര്‍ത്യായനി, രാഘവന്‍, പരേതരായ കുഞ്ഞാതി, പാര്‍വതി, കുഞ്ഞമ്പു. നാരായണന്‍, ദേവകി.

‘തടിയന്‍, കറുത്തവന്‍..’; സഹവിദ്യാര്‍ഥികളുടെ പരിഹാസത്തില്‍ മനംനൊന്ത പ്ലസ്ടു വിദ്യാര്‍ഥി മാതാവിന്റെ കണ്‍മുന്നില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി മരിച്ചു

ചെന്നൈ: ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികള്‍ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്തതിലും മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥി മാതാവിന്റെ കണ്‍മുന്നില്‍ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്നു ചാടി ജീവനൊടുക്കി. ചെന്നെ നഗരത്തിലെ ചെത്‌പേട്ടിലുള്ള മഹര്‍ഷി വിദ്യാ മന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കിഷോര്‍ എന്ന പതിനേഴുകാരനാണ് ആത്മഹത്യചെയ്തത്. ബുധനാഴ്ചയാണ് ദാരുണാമായ സഭവം നടന്നത്. തടിയനാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് 3 മാസമായി സഹപാഠികളുടെ തുടര്‍ച്ചയായ കളിയാക്കലും റാഗിങ്ങും നേരിട്ടതായി വീട്ടുകാര്‍ പറയുന്നു. കിഷോര്‍ വലിയ വിഷമത്തിലായിരുന്നെന്നും സഹപാഠികളുടെ പെരുമാറ്റത്തെക്കുറിച്ചു പരാതി …

സിസിടിവി തകര്‍ത്ത് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവിനെ ഭാര്യാവീട്ടില്‍ നിന്ന് പിടികൂടി

സിസിടിവി തകര്‍ത്ത് എടിഎമ്മില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച മോഷ്ടാവിനെ പൊലീസ് പിടികൂടി. ഉപ്പിനങ്ങാടി കജൂര്‍ സ്വദേശി മുഹമ്മദ് റഫീഖ് (35) ആണ് അറസ്റ്റിലായത്. കുപ്പേട്ടിലെ ഭാര്യാ വീട്ടില്‍ നിന്നാണ് ഇയാളെ ഉപ്പിനങ്ങാടി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉപ്പിനങ്ങാടിക്കടുത്തുള്ള കരയ കല്ലേരിയിലെ സ്വകാര്യ എടിഎം സെന്ററില്‍ കയറി ഇയാള്‍ കവര്‍ച്ചാ ശ്രമം നടത്തിയിരുന്നു. സിസിടിവി ക്യാമറ പൊളിച്ചുമാറ്റി എടിഎം മെഷീന്‍ തകര്‍ത്തെങ്കിലും പണം ലഭിച്ചില്ല. തണ്ണീര്‍പന്ത കാര്‍ഷിക സഹകരണ സൊസൈറ്റിയുടെ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യ വണ്‍ എന്ന …

മലപ്പുറത്ത് മുത്തലാഖ്; യുവതിയെ ഫോണിലൂടെ തലാഖ് ചൊല്ലി, 30 പവനും കൈക്കലാക്കി; വിവാഹം ഒന്നര വർഷം മുൻപ്; പരാതിയുമായി യുവതിയുടെ കുടുംബം

മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്. ഇവര്‍ക്ക് 11 മാസം പ്രായമുളള കുഞ്ഞുണ്ട്. യുവതിയുടെ കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. മലപ്പുറം ഊരകം സ്വദേശിയാണ് പെൺകുട്ടി. വിവാഹം കഴിഞ്ഞ് 40 ദിവസമാണ് യുവതി ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞത്. ആരോഗ്യപ്രശ്‌നമുണ്ടായപ്പോള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അതിനുശേഷം …

ഹെലികോപ്റ്റർ തകർന്നു 6 മരണം

വാഷിങ്ടൺ: ന്യൂയോർക്കിലെ ഹഡ്സൻ നദിയിൽ ഹെലികോപ്റ്റർ തകർന്നുവീണു 6 പേർ മരിച്ചു. പൈലറ്റും സ്പെയിനിൽ നിന്നുള്ള 5 അംഗ കുടുംബവുമാണ് മരിച്ചത്. 3 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിനോദസഞ്ചാരികളാണ് ഇവർ. നിയന്ത്രണം വിട്ട ഹെലികോപ്റ്റർ നദിയിലേക്കു വീഴുകയായിരുന്നു. ജനവാസ കേന്ദ്രത്തിനു സമീപമാണ് അപകടമുണ്ടായത്. 4 പേർ സംഭവസ്ഥലത്തുവച്ച് മരിച്ചു. 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2018നു ശേഷം ന്യൂയോർക്കിലുണ്ടാകുന്ന ഏറ്റവും വലിയ ഹെലികോപ്റ്റർ അപകടമാണ്.

കോൺ​ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു, പൊതുദർശനമില്ല, സംസ്കാരം വൈകിട്ട്

കൊച്ചി: മുതിർന്ന കോൺ​ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ(76) അന്തരിച്ചു. ഏറെ നാളുകളായി അർബുദ രോ​ഗബാധിതനായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. തന്റെ മരണ ശേഷം പൊതുദർശനം പാടില്ലെന്നും മൃതദേഹം മോർച്ചറിയിൽ വയ്ക്കരുതെന്നും അദ്ദേഹം കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. 11 മണിയോടെ മൃതദേഹം കൊല്ലത്ത് എത്തിക്കും. ചാത്തന്നൂരിലുള്ള വീട്ടുവളപ്പിൽ ആയിരിക്കും സംസ്കാരം. കെപിസിസി രാഷ്ട്രീയകാര്യ സമിതിയം​ഗമാണ്. പി.എന്‍.രാഘവന്‍പിള്ളയുടെയും കെ.ഭാര്‍ഗവിയമ്മയുടെയും മകനായി 1949 ല്‍ കൊല്ലത്തെ ശൂരനാട്ടായിരുന്നു ജനനം. കേരള വിദ്യാര്‍ഥി യൂണിയന്‍ …

തഹാവൂർ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: യുഎസിൽ നിന്നു ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ 18 ദിവസത്തേക്കു എൻഐഎ കസ്റ്റഡിയിൽ വിട്ടു. പാട്യാല ഹ ഹൗസ് എൻഐഎ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കനത്ത സുരക്ഷയിൽ വ്യാഴാഴ്ച രാത്രി 10.45നാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്. മണിക്കൂറുകൾ നീണ്ട വാദത്തിനൊടുവിൽ ഇന്ന് പുലർച്ചെയാണ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവായത്.പാക്കിസ്താൻ വംശജനും കനേഡിയൻ പ പൗരനുമായ റാണ ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ സജീവ പ്രവർത്തകനാണ്. 170-ലധികം പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം …

ആറ് വയസുകാരനെ യുവാവ് മുക്കിക്കൊന്നത് ലൈംഗികാതിക്രമം ചെറുത്തതോടെ; തിരിച്ചിലിന് ഒപ്പം കൂടി പ്രതിയും

തൃശൂർ: മാളയിൽ കുളത്തിൽ ആറ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പിന്നിൽ അയൽവാസിയായ ജോജോ (20)യാണെന്നും ഇയാളെ പിടികൂടിയെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. കുട്ടി ചെറുത്തതോടെ ഇയാൾ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.ജോജോ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും ബൈക്ക് മോഷണക്കേസിൽ പ്രതിയായിരുന്നുവെന്നുമാണ് വിവരം. അടുത്തിടെയാണ് ഇയാൾ ബൈക്ക് മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്.കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ …

മഞ്ചേശ്വരത്തിനടുത്ത് കിണറിനുള്ളില്‍ ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍; കൊലപാതകമെന്നു സംശയം

കാസര്‍കോട്: മഞ്ചേശ്വരം അഡ്ക്കപ്പളളയില്‍ കിണറിനുള്ളില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ ഓട്ടോ കിണറിനടുത്ത് കാണപ്പെട്ടു. മംഗളൂരു മുല്‍ക്കി സ്വദേശി ശരീഫ് ആണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കിണറിനടുത്ത് നാട്ടുകാര്‍ രാത്രിയില്‍ ചോരപ്പാടു കണ്ടെത്തിയിരുന്നു. ഇതാണ് മരണം കൊലപാതകം ആണോ എന്ന് സംശയത്തിന് ഇടയാക്കിയിട്ടുള്ളത്. ബുധനാഴ്ച രാവിലെയാണ് മുല്‍ക്കിയില്‍ നിന്നു ഇയാളെ കാണാതായതെന്ന് പറയുന്നു. 11 മണിക്ക് ഇയാളെ കണ്ടവരുണ്ടെന്നു സൂചനയുണ്ട്. അതിനുശേഷം ബന്ധുക്കള്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍സ്വിച്ച് ഓഫ് ആണ് എന്നായിരുന്നു …

വിഷു കളറാക്കാൻ 4 സിനിമകൾ ഇന്ന് പ്രദർശനത്തിന്, ആരടിക്കും ബംബർ ?

തിരുവനന്തപുരം: വിഷു ആഘോഷം കൊഴുപ്പിക്കാൻ 4 സിനിമകൾ ഇന്നു പ്രദർശനത്തിന്. പ്രേക്ഷകർ വിജയ പ്രതീക്ഷ മാത്രം പങ്കുവയ്ക്കുന്ന 4 സിനിമകളാണ് ഒരേ ദിവസം പ്രദർശനത്തിനെത്തുന്നത്.മലയാളത്തിൽ നിന്നു മൂന്നും തമിഴിൽ നിന്നു ഒരു ചിത്രവുമാണ് വിഷുവിനു ബംബറടിക്കാനെത്തുന്നത്.തിരക്കഥാകൃത്ത് കല്ലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘ബസൂക്ക’ മുന്നൂറോളം തിയേറ്ററുകളിലാണ് പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ടീസർ ഉൾപ്പെടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ്. ത്രില്ലർ ജോണറിലുള്ള സിനിമയിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയുള്ളത്. സംവിധായകൻ ഗൌതം …

കാഞ്ഞങ്ങാട് നഗരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു

കാസർകോട്: കാഞ്ഞങ്ങാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കൊവ്വൽ പള്ളിയിലെ ഹോട്ടൽ വ്യാപാരി നീലേശ്വരം സ്വദേശി മുഹമ്മദ് നെടുങ്കണ്ടയുടെ കാറാണ് കത്തി നശിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30 നാണ് സംഭവം കാഞ്ഞങ്ങാട് ടൗണിൽ നിന്നു സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണ് അലാമി പള്ളിയിൽ വച്ച് കാറിൽ തീപടർന്നത്. കത്തുന്ന ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു മുഹമ്മദ് കാർ റോഡരിലേക്ക് മാറ്റി നിർത്തുകയായിരുന്നു. കാറിൽ നിന്നിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടർന്നു. വിവരത്തെ തുടർന്ന് കാഞ്ഞങ്ങാട് നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാറിന്റെ ഉൾഭാഗം …

ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകളിൽ ഒന്നാം തീയതി മദ്യം വിളമ്പാം, പുതിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഡ്രൈ ഡേ ആയ ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാമെന്നതടക്കമുള്ള പുതുക്കിയ മദ്യനയത്തിനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. എന്നാൽ ഒന്നാം തീയതിയിലെ ഡ്രൈഡേ പൂർണമായി എടുത്തുകളയണമെന്ന ആവശ്യം അംഗീകരിച്ചില്ല. ടൂറിസം കോൺഫറൻസുകളോ ഇവെന്റുകളോ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകണം. പ്രത്യേക ഫീസ് ഈടാക്കി ഹോട്ടലുകളെ ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുവദിക്കും. അരലക്ഷം രൂപയാണ് ഫീസ്. …

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീനെയും ടികെ പൂക്കോയ തങ്ങളെയും ഇഡി അറസ്റ്റുചെയ്തു

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായിരുന്ന എംസി കമറുദ്ദീനെയും മുസ്ലീംലീഗ് മുന്‍ പ്രവര്‍ത്തക സമിതിയംഗം ടികെ പൂക്കോയ തങ്ങളെയും ഇഡി അറസ്റ്റുചെയ്തു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ഇടപാടുകാരുടെ പരാതിയെ ഇഡിയും അന്വേഷണം നടത്തിവരികയാണ്. ഇരുവരെയും രണ്ടുദിവസം മുമ്പ് കോഴിക്കോട്ടേയ്ക്ക് ചോദ്യം ചെയ്യാനായി ഇഡി വിളിച്ചുവരുത്തിയിരുന്നു. പിന്നാലെയാണ് അറസ്റ്റുചെയ്ത് റിമാന്റുചെയ്തത്. 130 കോടിയുടെ നിക്ഷേപം മൂന്ന് ജ്വല്ലറിയുടെ പേരില്‍ തട്ടിയെന്നാണ് കേസ്. ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്ന നാല് …

ഗുരുവായൂരപ്പന് വഴിപാട് സമര്‍പ്പണമായി സ്വര്‍ണക്കിരീടം

തൃശ്ശൂര്‍: ഗുരുവായൂരപ്പന് വഴിപാട് സമര്‍പ്പണമായി വീണ്ടും സ്വര്‍ണക്കിരീടം. 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത് തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തനാണ്. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു. സമര്‍പ്പണം. സമര്‍പ്പണശേഷം ദര്‍ശനം കഴിഞ്ഞുവന്ന കുലോത്തുംഗനും കുടുംബത്തിനും കളഭം, കദളിപ്പഴം, പഞ്ചസാര, ചാര്‍ത്തിയ തിരുമുടിമാല, പട്ട് എന്നിവ അടങ്ങിയ ശ്രീഗുരുവായൂരപ്പന്റെ പ്രസാദകിറ്റ് നല്‍കി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്ട്രേറ്റര്‍ കെ.പി. …