കാണാതായ പത്താംക്ലാസുകാരന്‍ വീടിന് സമീപത്തെ കിണറില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍നിന്ന് കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തയ്ക്കാട് മുളങ്കുന്ന് ലക്ഷംവീട്ടില്‍ അനില്‍കുമാറിന്റെയും മായയുടെയും മകന്‍ അര്‍ജുന്‍(14)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിക്കാണ് അര്‍ജുനെ കാണാതായത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചശേഷം എല്ലാവരും സന്ധ്യയ്ക്ക് വീടുകളിലേക്ക് മടങ്ങിയെങ്കിലും അര്‍ജുന്‍ വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച പ്രദേശത്തെ മുഴുവന്‍ സിസിടിവി ക്യാമറകളും പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അന്വേഷണം നടത്തിവരവെ ബുധനാഴ്ച രാവിലെ വീടിന് സമീപം മറ്റൊരു പറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പിരപ്പന്‍കോട് ഹൈസ്‌കുളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page