മരണവീട്ടിൽ പോയി മടങ്ങിയ സംഘം സഞ്ചരിച്ച ഓട്ടോ ടാക്സി 50 അടി താഴ്ചയിലേക്ക് മറിഞ്ഞു, വീട്ടമ്മ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

കണ്ണൂർ: കേളകം മലയമ്പാടിയിൽ നിയന്ത്രണം വിട്ട ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഓടന്തോട് സ്വദേശിനിയായ പുഷ്പ (52) യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കണ്ണൂരിലെ ആശുപത്രിയിലേക്ക് എത്തിക്കവെ വഴിമധ്യേ ആയിരുന്നു മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. മരണവീട് സന്ദർശിച്ചു മടങ്ങിയ ഇവരുടെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ 6 പേരായിരുന്നു ഉണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജോസഫ് ആണ് മരണപ്പെട്ട പുഷ്പയുടെ ഭർത്താവ്. ഷാരോൺ, ഷാലറ്റ് എന്നിവർ മക്കളാണ്. ഷിജിൻ മരുമകനാണ്. കഴിഞ്ഞ വർഷം നാടകപ്രവർത്തകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട വളവിന് സമീപത്തായാണ് ഇപ്പോഴുണ്ടായ അപകടം. 2 നാടകപ്രവർത്തകരാണ് അന്നത്തെ അപകടത്തിൽ മരണപ്പെട്ടിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page