ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവും പിടിയില്‍; സുല്‍ത്താന്‍, കേസിലെ മുഖ്യ കണ്ണി, കഞ്ചാവ് എത്തിക്കുന്നത് മലേഷ്യയില്‍ നിന്ന്

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നേരത്തെ കേസില്‍ പിടിയിലായ തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവും തമിഴ്‌നാട് സ്വദേശിയുമായ സുല്‍ത്താനെയാണ് എക്‌സൈസ് പിടികൂടിയത്. തമിഴ്‌നാട് ആന്ധ്ര അതിര്‍ത്തിയില്‍ വച്ചാണ് പിടികൂടിയത്. എക്‌സൈസ് അന്വേഷണസംഘം ആന്ധ്രപ്രദേശില്‍ എത്തിയിട്ടുണ്ട്. സുല്‍ത്താന്‍ കേസിലെ മുഖ്യ കണ്ണിയാണ്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയില്‍ എത്തിച്ചത് സുല്‍ത്താന്‍ ആണെന്നും വിവരമുണ്ട്. സുല്‍ത്താന്‍ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരില്‍ പ്രധാനിയാണ്. മലേഷ്യയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കേരളത്തില്‍ ഇടപാട് നടത്തിയത് തസ്ലീമ വഴിയാണ്. ഏപ്രില്‍ ഒന്നിന് ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്ലീമ മൊഴി നല്‍കിയിരുന്നു.
യുവതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്താണ് വിതരണം ചെയ്തത്. ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്‌സൈസിന്റെ പിടിവീഴുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page