ബന്ദിപ്പുർ രാത്രിയാത്ര നിരോധനം നീക്കരുത്; കർണാടകയിൽ പ്രതിഷേധം ശക്തം

കൽപ്പറ്റ: ബന്ദിപ്പുർ വനത്തിലെ രാത്രിയാത്രാ നിരോധനം നീക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു.വനത്തിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് കൺസർവേഷൻ മുവ്മെന്റ് എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കെഗ്ഗലഹുണ്ടി മുതൽ മധൂർ ചെക് പോസ്റ്റ് വരെ പ്രതിഷേധ മാർച്ച് നടന്നു. വരുംദിവസങ്ങളിൽ ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കി.നേരത്തേ റോഡ് പൂർണമായും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക വനം വകുപ്പ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഒറ്റ ദിവസം കൊണ്ട് പിൻവലിച്ചിരുന്നു. വയനാട് എംപിയായ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഇടപെടലാണു ഇതിനു പിന്നിലെന്നും നിരോധനം നീക്കുമെന്നും പിന്നാലെ അഭ്യൂഹം ശക്തമായിരുന്നു. ബെംഗളൂരുവിൽ നിന്നു മലബാറിലേക്കുള്ള യാത്ര സുഗമമാക്കാൻ നിരോധനം നീക്കുന്നത് സഹായിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page