കനത്ത മഴയും കാറ്റും; മരം പൊട്ടിവീണ് മൂന്നിടത്ത് വീടുകള്‍ തകര്‍ന്നു

കാസര്‍കോട്: ചൊവ്വാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും പലയിടത്തും നാശം. മൂന്നിടത്ത് വീടുകള്‍ തകര്‍ന്നു. കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് പള്ളിക്കരയിലെ രാമചന്ദ്ര ഷേണായ് എന്ന ആളുടെ വീട് തകര്‍ന്നു. വീട് പൂര്‍ണമായും തകര്‍ന്ന് വാസയോഗ്യമല്ലാതായി. അപകടത്തെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് താമസം മാറി. പൂച്ചക്കാട് മെട്ടംച്ചിറയിലെ ജാനകിയുടെ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര പുളിമരം കടപുഴകി വീണ് തകര്‍ന്നു. മടിക്കൈ കോതോട്ടെ മോഹനന്റെ ആസ്ബറ്റോസ് ഷീ്റ്റ് മേഞ്ഞ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. അടുക്കളഭാഗത്താണ് തെങ്ങ് വീണത്. മോഹനന്‍ തത്സമയം വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഭാര്യയും മക്കളും മധ്യവേനലവധിയായതിനാല്‍ സ്വന്തം വീട്ടില്‍ പോയിരുന്നു. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page