പാക്ക് ചാരപ്പണിക്ക് പ്രതിഫലം വാങ്ങി ഉഡുപ്പി ഷിപ്പ് യാര്‍ഡിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം; ഒരാള്‍കൂടി പിടിയില്‍
മംഗളൂരു: പാക്കിസ്ഥാന് വേണ്ടി ഉഡുപ്പി ഷിപ്പ് യാര്‍ഡിലെ തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഗുജറാത്ത് ആനന്ദ് താലൂക്കിലെ കൈലാസ് നഗരിയില്‍ താമസിക്കുന്ന ഹിരേന്ദ്ര കുമാറി(34)നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ സംഭവത്തില്‍ ഉഡുപ്പി ഷിപ്പ് യാര്‍ഡിലെ തൊഴിലാളികളും ഉത്തര്‍പ്രദേശ് സ്വദേശികളായ രോഹിത്, സാന്ത്രി എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പിടിയിലായ ഹിരേന്ദ്ര കുമാര്‍ സ്വന്തം പേരില്‍ എടുത്ത മൊബൈല്‍ സിം കാര്‍ഡ് മുഖ്യപ്രതിക്ക് പണത്തിനു പകരമായി നല്‍കിയിരുന്നു. മാല്‍പെയിലെ …