പയ്യന്നൂര്‍ സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്:ഹോട്ടലുടമ അയച്ച സന്ദേശങ്ങള്‍ കണ്ടെത്തി; സന്ദേശങ്ങളില്‍ നിറയെ യുവതിയുടെ ശരീര വര്‍ണ്ണനയും ഭീഷണിയും

പയ്യന്നൂര്‍: കോഴിക്കോട്, മുക്കം, മാമ്പറ്റയിലെ ഹോട്ടല്‍ ജീവനക്കാരിയായ പയ്യന്നൂര്‍ സ്വദേശനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോട്ടലുടമ യുവതിക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശം പൊലീസ് കണ്ടെത്തി. സന്ദേശത്തിന്റെ ആദ്യഭാഗത്ത് യുവതിയുടെ ശരീര വര്‍ണ്ണനയും പിന്നീട് ഭീഷണിയുമാണുള്ളത്. ‘ നീ സങ്കേതത്തിലെ മാലാഖ’ എന്നാണ് ഹോട്ടലുടമയായ ദേവദാസ് അയച്ച സന്ദേശത്തില്‍ പറയുന്നത്. മോശമായ സന്ദേശങ്ങള്‍ അയക്കരുതെന്ന് കാണിച്ച് യുവതി ദേവദാസിനു അയച്ച സന്ദേശവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ താക്കീത് നല്‍കിയിട്ടും മോശമായ സന്ദേശങ്ങള്‍ തുടര്‍ന്നതോടെ യുവതി ജോലി രാജി വയ്ക്കുന്നതായി അറിയിച്ചു. ഇനി തന്റെ ഭാഗത്തു നിന്നു മോശമായ ഒരു പെരുമാറ്റവും ഉണ്ടാകില്ലെന്നും ബിസിനസ് പരമായ ബന്ധം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നു വ്യക്തമാക്കുന്ന സന്ദേശങ്ങളേ അയക്കൂവെന്ന് ദേവദാസ് വ്യക്തമാക്കി. കടമായി നല്‍കിയ പണം തിരിച്ചയക്കരുതെന്നുള്ള സന്ദേശവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നീട് വീണ്ടും ശല്യം കൂടിയതോടെ വിവരം ദേവദാസിന്റെ ഭാര്യയോട് പറയുമെന്നു യുവതി മുന്നറിയിപ്പു നല്‍കിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് ദേവദാസ് യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തി തുടങ്ങിയത്. തുടര്‍ന്നാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു രാത്രിയില്‍ രണ്ടു ജീവനക്കാര്‍ക്കൊപ്പം ദേവദാസ് യുവതിയുടെ താമസ സ്ഥലത്തെത്തി പീഡിപ്പിക്കുവാന്‍ ശ്രമിച്ചത്. രക്ഷപ്പെടാനായി വാടക വീടിന്റെ ഒന്നാം നിലയില്‍ നിന്നു ചാടിയ യുവതി ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് ശേഷവും ദേവദാസ് യുവതിക്ക് ഭീഷണി സന്ദേശം അയച്ചിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വദാസിനെ കഴിഞ്ഞ ദിവസം കുന്ദംകുളത്ത് വച്ച് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.തൊട്ടു പിന്നാലെ മറ്റു രണ്ടു പ്രതികളായ പി കെ റിയാസ്, ടി സുരേഷ് ബാബു എന്നിവര്‍ കഴിഞ്ഞ ദിവസം കീഴടങ്ങുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page