മഞ്ചേശ്വരത്ത് പാളത്തില്‍ വെള്ളം കയറി; ട്രെയിനുകള്‍ വൈകിയോടുന്നു, യാത്രക്കാര്‍ വലഞ്ഞു

കാസര്‍കോട്: നേത്രാവതിയില്‍ മരം പൊട്ടി വീണതിന് പിന്നാലെ മഞ്ചേശ്വരത്ത് റെയില്‍ പാളത്തില്‍ വെള്ളം കയറി. അതീവ ജാഗ്രതാ നിര്‍ദേശം റെയില്‍വേ അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളം കയറിയതും ട്രെയിനുകള്‍ വൈകാന്‍ കാരണമായി. മംഗളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകി. പരശുറാം എക്സ്പ്രസ് അടക്കം ഏഴോളം ട്രെയിനുകള്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് ഓടിയത്. മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനുകള്‍ എല്ലാം മംഗളൂരു ജംഗ്ഷനിലേക്ക് എത്തിയാണ് പുറപ്പെടുന്നത്. രാവിലെ പാസഞ്ചര്‍ ട്രെയിന്‍ കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടതോടെ യാത്രക്കാര്‍ കെഎസ്ആര്‍ടിസി ബസുകളിലാണ് യാത്ര തുടര്‍ന്നത്. മംഗളുരു സെന്‍ട്രല്‍ – കോയമ്പത്തൂര്‍ എക്‌സ്പ്രസ് -ഉള്ളാളില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു. വൈകി പുറപ്പെട്ട ഇന്റര്‍സിറ്റി എക്‌സ്പ്രസ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നിര്‍ത്തിയിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page