ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങി, വാട്‌സാപ്പില്‍ നിരന്തരം ശല്യം, വഴങ്ങാതെ വന്നപ്പോള്‍ അപവാദ പ്രചരണവും, വിജേഷ് കുമാര്‍ നമ്പൂതിരിയെ പൊലീസ് പിടികൂടി

കോഴിക്കോട്: ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട യുവതിയെ നിരന്തരം ശല്യം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചെറുതാഴം സ്വദേശി പുതുമന ഇല്ലത്തെ വിജേഷ് കുമാര്‍ നമ്പൂതിരിയെയാണ് (42)യെയാണ് കസബ പോലീസ് പിടികൂടിയത്.
ട്രെയിന്‍ യാത്രക്കിടെ ഇയാള്‍ മാങ്കാവ് സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരുടെ മൊബൈല്‍ നമ്പര്‍ വാങ്ങി വാട്‌സാപ്പില്‍ മെസേജ് അയച്ചും, ഇടക്കിടെ വിളിച്ച് ശല്യം തുടങ്ങി. ഫോണ്‍ ബ്ലോക്ക് ചെയ്തതോടെ ഫേസ്ബുക്കിലും വാട്സാപ്പിലും പിന്തുടര്‍ന്ന് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നത്. യുവതി മോശക്കാരിയാണെന്ന് ചിത്രീകരിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായും പരാതിയുണ്ട്. തൊടുപുഴ മണക്കാട് വെച്ചാണ് വിജേഷ് കുമാറിനെ പിടികൂടിയത്. നേരത്തെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്. കസബ ഇന്‍സ്പെക്ടര്‍ കിരണ്‍, സബ് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് വിജേഷ് കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page