മൊഗ്രാല്‍പുത്തൂരില്‍ കിണറില്‍ വീണ ആട്ടിന്‍കുട്ടിയെ അഗ്‌നിശമന സേന രക്ഷിച്ചു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായത് അഗ്‌നിശമന സേന. വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. മൊഗ്രാല്‍ പുത്തൂര്‍ കുളംങ്കരയില്‍ 20 കോല്‍ ആഴവും 15 കോല്‍ വെള്ളവും ആള്‍മറയുള്ളതുമായ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് ആട്ടിന്‍കുട്ടി വീണത്. സമീപവാസികള്‍ ഏറെ വൈകിയാണ് ഈ സംഭവം അറിയുന്നത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി കാസര്‍കോട് നിന്ന് അഗ്‌നിരക്ഷാ സേനയെത്തി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലന്റെ നേതൃത്വത്തില്‍ റസ്‌ക്യൂ നെറ്റില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പിസി സിറാജുദ്ദീന്‍ കിണറ്റില്‍ ഇറങ്ങി ആട്ടിന്‍കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ആട്ടിന്‍കുട്ടി ആരുടെയാണെന്ന് അറിവായിട്ടില്ല. സേനാംഗങ്ങളായ ഇ പ്രസീദ്, എസ് അരുണ്‍കുമാര്‍, അഖില്‍ അശോകന്‍, എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page