കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട തലയില്‍ വീണ് പരിക്കേറ്റ യുവതി മരിച്ചു

കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതിയില്‍ വീണ്ടും ഒരു മരണം കൂടി. ശക്തമായ മഴയിലും കാറ്റിലും നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട വീണ് പരിക്കേറ്റ യുവതി മരിച്ചു. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യ ശ്യാംമോനാണ് (34) മരിച്ചത്. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസ് കയറാന്‍ എത്തിയ യുവതിയുടെ തലയിലേക്ക് മൂന്നാം നിലയിലെ കോണ്‍ക്രിറ്റ് കട്ട പതിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ആര്യയെ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പിലേക്ക് പോയിരുന്നത് എന്നാല്‍ അപകടത്തില്‍ പരിക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് മാത്രം സംസ്ഥാനത്തെ മഴക്കെടുതിയില്‍ നാലു പേരാണ് മരണപ്പെട്ടത്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് കേരളോത്സവം: കളിയില്‍ കേമന്‍ പഞ്ചായത്ത് പ്രസിഡന്റെന്നു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫും ഒലീവ് ബംബ്രാണ ക്ലബ്ബും; പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിക്ക് ആവശ്യം
Scroll to top

You cannot copy content of this page