ക്രിക്കറ്റ് മത്സരത്തിനിടെ ബോൾ നെഞ്ചിൽ കൊണ്ടു; 12 വയസ്സുകാരൻ മരിച്ചു

ഫിറോസാബാദ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽകൊണ്ട 12 വയസ്സുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിലെ ഫ്യൂച്ചർ ക്രിക്കറ്റ് അക്കാദമിയിലാണ് അപകടം നടന്നത്. ഗർഹി റാഞ്ചൂർ സ്വദേശി സുരേന്ദ്രസിങ്ങിന്റെ മകൻ അൻഷ്(12) ആണ് മരിച്ചത്. തിങ്കളാഴ്ച ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ അൻഷ് ബാറ്റ് ചെയ്യുകയായിരുന്നു. 4 റൺസ് നേടിയ ശേഷം അടുത്ത ബോൾ കുട്ടിയുടെ നെഞ്ചിൽ കൊണ്ടു. വേദന കാരണം നിലത്തുവീണ കുട്ടിയുടെ ബോധം നഷ്ടമായി. പരിശീലകർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ ചികിത്സാപിഴവ് ഉണ്ടായതായി ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കി. ചില സാധനങ്ങൾ തല്ലിതകർത്തു. പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. മാതാപിതാക്കളുടെ ഒരേയൊരു മകനായ അൻഷിന്റെ ക്രിക്കറ്റിലെ താൽപര്യം കണക്കിലെടുത്താണ് അക്കാദമിയിൽ ചേർത്തത്. കുടുംബത്തിന്റെ പരാതിപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page