നഷ്ടപ്പെട്ട സ്വർണ്ണമാല ഉടമസ്ഥനു തിരിച്ചു നൽകി ചൗക്കിയിലെ ഓട്ടോ ഡ്രൈവർ

കാസർകോട്: നഷ്ടപെട്ട സ്വർണമാല ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകി ചൗകിയിലെ ഓട്ടോഡ്രൈവർ മാതൃകയായി. ശാസ്തനഗറിലെ റഷീദയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് ചൊവ്വാഴ്ച രാവിലെ നഷ്ടപെട്ടത്. മാല റോഡിൽ നിന്നും വീണ്കിട്ടിയ ചൗക്കിയിലെ ഓട്ടോ ഡ്രൈവർ സുലൈമാൻ ചൗക്കിഓട്ടോ സ്റ്റാൻഡ് കൂട്ടായ്‌മയുടെ സഹായത്തോടെ മാലയുടെ ഉടമയെ കണ്ടെത്തി. ഉച്ചയോടെ ചൗക്കി ഓട്ടോ കുട്ടായ്മ്മ പ്രസിഡന്റ് ഉദയൻ ഭാരവാഹി ബിജു എന്നിവരുടെ കൂടെ സുലൈമാൻ കാസർകോട് ടൗൺ സ്റ്റേഷനിൽ എത്തി പൊലീസിന്റെ സാന്നിധ്യത്തിൽ സ്വർണമാല ഉടമയ്ക്ക് കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page