ഭാരത് ബെന്‍സ് ട്രക്കില്‍ മദ്യക്കടത്ത്; 28 ലിറ്റര്‍ പുതുച്ചേരി നിര്‍മിത വിദേശ മദ്യവുമായി മാവുങ്കാലില്‍ രണ്ടു യുവാക്കള്‍ പിടിയില്‍
കാസര്‍കോട്: ഭാരത് ബെന്‍സ് ഗുഡ്സ് കാരിയര്‍ ട്രക്കില്‍ കടത്താന്‍ ശ്രമിച്ച 28 ലിറ്റര്‍ പുതുച്ചേരി നിര്‍മിത വിദേശ മദ്യവുമായി രണ്ടുയുവാക്കള്‍ പിടിയില്‍. കൊല്ലം കുറുമണ്ഡല്‍ സ്വദേശി എല്‍ ലിജിന്‍(30), കൊല്ലം കണ്ണനെല്ലൂര്‍ മുട്ടയ്കാവ് സ്വദേശി ചരുവിള പുത്തന്‍ വീട്ടില്‍ ഡി അഖില്‍(30) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ മാവുങ്കാലില്‍ നടന്ന വാഹന പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. ഹോസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഇവി ജിഷ്ണുകുമാറും സംഘവും നടത്തിയ റെയ്ഡിലാണ് മദ്യക്കടത്ത് പിടികൂടിയത്. …