കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 5 മരണം, കേരളത്തിൽ ഒരു മരണം, ആകെ കേസുകൾ 4000 കടന്നു

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി 5 പേർ മരിച്ചു. കേരളത്തിൽ ഒരു മരണം. 80 വയസ്സുള്ള ആളാണ് മരിച്ചത്. മഹാരാഷ്ട്രയിൽ രണ്ടും പശ്ചിമബംഗാളിലും തമിഴ്നാട്ടിലും ഒന്ന് വീതവും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് ആകെ കേസുകൾ 4000 കടന്നു. 4026 പേർക്കാണ് നിലവിൽ കോവിഡ് ബാധയുള്ളത്. കേരളത്തിൽ 1416 സജീവ കേസുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 171 പുതിയ കേസുകളുണ്ടായി. ഗുജറാത്തിലും കർണാടകയിലും കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്. ഒമിക്രോൺ വകഭേദങ്ങളാണ് രോഗവ്യാപനം വർധിക്കാൻ കാരണമെന്നും ഭയപ്പെടേണ്ട സ്ഥിതിയില്ലെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ രാജീവ് ബെഹൽ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page