തൊണ്ടിമുതലായ 17,000 രൂപയുടെ സൈക്കിൾ കടത്തി: പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഇടുക്കി: തൊടുപുഴയിൽ തൊണ്ടിമുതലായ സ്പോർട്സ് സൈക്കിൾ കടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാളിയാർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. ജയ്മോന് എതിരെയാണ് നടപടി. കാരിക്കോട് സ്വദേശിയുടെ വീട്ടിൽ നിന്നു മോഷണം പോയ റബർഷീറ്റും 17,000 രൂപ വിലയുള്ള സ്പോർട്സ് സൈക്കിളും കോടതിയാണ് തൊടുപുഴ പൊലീസിനെ സൂക്ഷിക്കാൻ ഏൽപിച്ചത്. മേയ് 18ന് സൈക്കിൾ കാണാതായി. മോഷണ വസ്തുക്കൾ തിരികെ ലഭിക്കാൻ ഉടമ കോടതിയെ സമീപിച്ചതോടെയാണ് സൈക്കിൾ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജയ്മോൻ സൈക്കിൾ കടത്തിയതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page