കാരവല്‍ ഓണ്‍ലൈന്‍ വാര്‍ത്ത തുണയായി; അധികൃതരുടെ കണ്ണുതുറന്നു, അടിഭാഗം തകര്‍ന്ന് അപകടാവസ്ഥയിലായ കട്ടത്തടുക്കയിലെ വൈദ്യുതത്തൂണ്‍ മാറ്റി സ്ഥാപിച്ചു

കാസര്‍കോട്: കട്ടത്തടുക്കയിലെ അടിഭാഗം തകര്‍ന്ന് അപകടാവസ്ഥയിലായ വൈദ്യുതത്തൂണിന് ശാപമോക്ഷം. മരം വെട്ടിമാറ്റി തകര്‍ന്ന വൈദ്യുത തൂണ്‍ മാറ്റി സ്ഥാപിച്ചു. തൂണിന്റെ അപകടവസ്ഥ ചൂണ്ടിക്കാട്ടി മെയ് 31ന് കാരവല്‍ ഓണ്‍ലൈനും പത്രവും വാര്‍ത്ത നല്‍കിയിരുന്നു. സംഭവം ചര്‍ച്ചായതോടെ ചൊവ്വാഴ്ച വൈകീട്ട് കെ.എസ്.ഇ.ബി അധികൃതരെത്തി മാറ്റിസ്ഥാപിക്കുകയായിരുന്നു. അടിഭാഗം തകര്‍ന്ന കോണ്‍ക്രീറ്റ് തൂണിനെ സമീപത്തെ മരമാണ് താങ്ങി നിര്‍ത്തിയിരുന്നത്. നിരവധി യാത്രക്കാര്‍ കടന്നു പോകുന്ന സ്ഥലത്താണ് അപകടാവസ്ഥയുണ്ടായിരുന്നത്. തൂണ്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍ സേനാ നേതാവ് കട്ടത്തടുക്കയിലെ ഷുക്കൂര്‍ കാണാജെ സീതാംഗോളി വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. തുടര്‍ന്ന് കെഎസ്ഇബി ഹെല്‍പ് ലൈനിലും വിളിച്ച് പരാതി നല്‍കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page