ദമ്പതികളുറങ്ങുന്ന കിടപ്പുമുറിയില്‍ രാത്രി പേടിപ്പെടുത്തുന്ന ശബ്ദം; പ്രേതബാധയെന്ന് കരുതി; സിസിടിവിയില്‍ ആളെ കണ്ടപ്പോള്‍

അമ്മായിഅമ്മയും മരുമകളും തമ്മിലുള്ള പോര് പല കുടുംബങ്ങളിലും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. കൊല്‍ക്കത്തയിലെ വിചിത്രമായ അമ്മായിയമ്മ- മരുമകള്‍ പ്രശ്‌നത്തിന്റെ ഒരു വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. ദമ്പതികള്‍ കിടന്നുറങ്ങുന്ന മുറിയില്‍ രാത്രി കാലങ്ങളില്‍ സ്ഥിരമായി എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. ആദ്യം കരുതിയത് പ്രേതബാധയാണ് എന്നായിരുന്നു. എന്താണ് യഥാര്‍ഥ കാരണമെന്ന് കണ്ടുപിടിക്കാനായി മരുമകള്‍ ആരുമറിയാതെ മുറിയില്‍ ഒരു സിസിടിവി സ്ഥാപിച്ചു. അതിലെ ദൃശ്യങ്ങള്‍ പിന്നീട് പരിശോധിച്ചപ്പോള്‍ കണ്ടത് രാത്രിയില്‍ പതിവായി മുറിക്കുള്ളില്‍ കയറി എന്തൊക്കെയോ പറഞ്ഞ് തിരിച്ചുപോകുന്ന അമ്മായിയമ്മയെ.
സി ടിവി ദൃശ്യങ്ങളില്‍ നിന്നുള്ള ചിത്രം യുവതി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. മകനും മരുമകളും ഉറങ്ങിക്കിടക്കുമ്പോള്‍ അവരുടെ കിടപ്പുമുറിയില്‍ കയറി അടുത്തിരുന്ന പിരിക്കുന്ന അമ്മായി അമ്മയാണ് വീഡിയോയില്‍ കണ്ടത്. ‘ഇത് നീ അര്‍ഹിക്കുന്നില്ല… എനിക്ക് നിന്നെ ഇഷ്ടമല്ല’ എന്നൊക്കെയാണ് വിഡിയോവിലെ അമ്മ അടുത്തുവന്ന് പറഞ്ഞു കൊണ്ടിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പ്രചരിച്ചതോടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവര്‍ത്തിയാണ് യുവതിയുടെ അമ്മായിഅമ്മ ചെയ്തിരിക്കുന്നത് എന്നാണ് പലരും കമന്റ് ആയി ചെയ്തിരിക്കുന്നത്. നിയമനടപടി സ്വീകരിക്കേണ്ടതു കാര്യമാണെന്നും ചിലര്‍ കമന്റിട്ടു. ആ വീട്ടില്‍ എങ്ങനെ സമാധാനമായി ജീവിക്കാന്‍ ആദ്യം എന്ന കമന്റുകളും പങ്കുവെക്കുന്നുണ്ട്. അതേസമയം ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നവരും കുറവല്ല. മരുമകളോട് അമ്മായിയമ്മ ഇതൊക്കെ ചെയ്യുന്നത് മകന്‍ നോക്കിനില്‍ക്കുകയാണോ വേണ്ടത് എന്ന് ചിലര്‍ ചോദിക്കുന്നു.
അതുപോലെ, 2016-ല്‍, ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ഒരാള്‍ ഭാര്യ അമ്മയെ അടിക്കുന്നത് പകര്‍ത്താന്‍ ഒരു സിസിടിവി ക്യാമറ സ്ഥാപിച്ചു, അത് പിന്നീട് വൈറലായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page