കണ്ണൂര്‍ നഗരത്തിലെ കവര്‍ച്ച; നിരവധി മോഷണ കേസുകളിലെ പ്രതി സോനു അറസ്റ്റില്‍

കണ്ണൂര്‍: നിരവധി കവര്‍ച്ചാക്കേസില്‍ പ്രതിയായ യുവാവിനെ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. കൊയ്യം വളക്കൈ പുതുവേലില്‍ ഹൗസില്‍ സുനില്‍ ജോസഫ് എന്ന സോനു (28) ആണ് പിടിയിലായത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലെ സഫിയ ബില്‍ഡിംഗ് മാര്‍ട്ടില്‍ നടന്ന കവര്‍ച്ചാക്കേസിലാണ് പ്രതിയെ പിടികൂടിയത്. ജൂണ്‍ ഒന്നിന് രാത്രിയായിരുന്നു കവര്‍ച്ച നടന്നത്. സ്ഥാപനത്തിലെ എമര്‍ജന്‍സി വിന്‍ഡോ വഴി അകത്ത് കയറിയായിരുന്നു കവര്‍ച്ച. 12,000 രൂപ വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, നാലായിരം രൂപ വിലവരുന്ന മൂന്ന് പെട്ടി വയറിംഗ് കേബിളുകള്‍ എന്നിവയാണ് കവര്‍ച്ച ചെയ്തത്. ഉടമ സൈഫു ഷാഫിയുടെ പരാതിയില്‍ കേസെടുത്ത് ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുനില്‍ ജോസഫ് കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെയാണ് ടൗണില്‍ നിന്ന് ഇയാളെ പിടികൂടിയത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ കണ്ണൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നടന്ന ചെറുതും വലുതുമായ നിരവധി കവര്‍ച്ചകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞു. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്ന ഇയാള്‍ക്ക് മയക്കുമരുന്ന് റാക്കറ്റുമായും ബന്ധമുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page