മധുവിധു കഴിയും മുമ്പ് ഭര്‍ത്താവ് വിദേശത്തേക്ക് പോയി; ഖുശ്ബുവിന്റെ ആദ്യ വിമാനയാത്ര അവസാനയാത്രായായി, മരണം കവര്‍ന്നത് പ്രിയതമന്റെ അടുത്തേക്കുള്ള യാത്രയില്‍

അഹമ്മദാബാദ്: വിമാനാപകടത്തില്‍ മരിച്ചവരില്‍ നവവധുവും. രാജസ്ഥാനിലെ ബലോത്ര ജില്ലയില്‍ താമസിക്കുന്ന ഖുഷ്ബുവാ(21)ണ് മരിച്ചത്. ഭര്‍ത്താവ് ഡോ.മന്‍ഫൂല്‍ സിങിനെ കാണാന്‍ ലണ്ടനിലേക്ക് പോകുകയായിരുന്നു ഖുഷ്ബു. ആദ്യമായാണ് അവര്‍ ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്നത്, ഇത് അവരുടെ ജീവിതത്തിലെ അവസാന വിമാനയാത്രയായി മാറി. ജനുവരി 18 നായിരുന്നു ഖുശ്ബുവിന്റെ വിവാഹം.
ജൂണ്‍ 10 ന് പോകാന്‍ ഖുശ്ബു ആദ്യം ഒരുങ്ങിയെങ്കിലും ആ ദിവസത്തേക്ക് ടിക്കറ്റ് ലഭിക്കാതിനാല്‍ യാത്ര ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് പിതാവ് മകളെ യാത്രയാക്കുവാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. തിരിച്ചുപോകുന്ന വഴിയാണ് ആ ദാരുണമായ വാര്‍ത്ത അറിഞ്ഞത്. ദുരന്തം യുവതിയുടെ കുടുംബത്തെയും ഗ്രാമത്തെയും ഞെട്ടിച്ചു. ചെറു പുഞ്ചിരിയോടെ ബന്ധുവിനൊപ്പം വിമാനത്താവളത്തിന് പുറത്ത് നില്‍ക്കുന്ന ഖുശ്ബുവിന്റെ അവസാന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page